കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം ചാമ്പ്യന്മാർ : സെന്റ് .തോമസ് കോളേജ് തൃശൂർ .

      

കാലിക്കറ്റ് സർവകലാശാല  പുരുഷ വിഭാഗം  മികച്ച സ്പോർട്സ് കോളേജ് ആയി സെന്റ് , തോമസ് കോളേജ് തൃശ്ശൂരിനെ തിരഞ്ഞെടുത്തു . തുടർച്ചയായ  രണ്ടാം വർഷമാണ് സെന്റ്. തോമസ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യന്മാരാകുന്നത്. 462  പോയിന്റുകൾ കാരസ്ഥാമാക്കിക്കൊണ്ടായിരുന്നു സെന്റ്.തോമസ് കോളേജിന്റെ വിജയഗാഥ . രണ്ടാം സ്ഥാനക്കാരിൽ നിന്നും 126 പോയിന്റുകൾ ലീഡ് സ്വന്തമാക്കി . 13  ഇന്റർകോളേജിയേറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ,26ദേശീയ മെഡലുകളും , 70  കുട്ടികൾ  യൂണിവേഴ്സിറ്റിയെ പ്രതിനിതീകരിക്കുകയും ചെയ്തിരുന്നു. ഇന്റർനാഷണൽ താരങ്ങളായ ആൻസി സോജൻ ,
അഞ്ജലി  പി.ഡി  (ഇരുവരും അത്‌ലറ്റിക്‌സ് ) വിപിൻ മോഹനൻ (ഫുട്ബോൾ ) സന്ത്രോഷ് ട്രോഫി താരമായ മുഹമ്മദ് ഷഹീഫ് എന്നിവരുടെ  പോയിന്റുകൾ  നിർണായകമായി. ഓവർ ഓൾ വിഭാഗത്തിൽ സെന്റ്. തോമസ് കോളേജ് രണ്ടാം സ്ഥാനവും കൈവരിച്ചു . 
കാലികട്ട് സർവകലാശാലയിൽ നടന്ന പരിപാടിയിൽ ബഹുമാന്യനായ കേരളത്തിന്റെ കായിക മന്ത്രി ശ്രീ . വി . അബ്ദുറഹിമാൻ സമ്മാനങ്ങളും ക്യാഷ് അവാർഡും സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ . മാർട്ടിൻ കെ, എ , ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരായ  ഡോ . ടോയ് സി.ടി. , ഡോ . ശ്രീജിത് രാജ്  , പരിശീലകരായ ഉണ്ണികൃഷ്‌ണൻ , മെബിൻ , അജിത് , ആനന്ദ് ബാബു  എന്നിവരും വിദ്യാർത്ഥികളും ചേർന്നുകൊണ്ട്  മന്ത്രിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.



നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915