വാശിയേറിയ കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർകോളേജിയേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സെയ്ന്റ് . തോമസ് കോളേജ് തൃശൂർ വിജയികളായി .ശ്രീ കേരള വർമ്മ കോളേജ് തൃശ്ശൂരിൽ അരങ്ങേറിയ ചാപ്യൻഷിപിൽ ആതിഥേയരായ ശ്രീ കേരള വർമ്മ കോളേജിനെ പരാജയപെടുത്തിക്കൊണ്ടാണ് സെയ്ന്റ് . തോമസ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീ കേരള വർമ്മ കോളേജിനെ 171റൺസിന് ഓൾ ഔട്ട് ആക്കിയപ്പോൾ സെയ്ന്റ് . തോമസ് കോളേജിന് വേണ്ടി അക്ഷയ് ടി. കെ 6 വിക്കറ്റുകൾ , അഫ്രെഡ് മൂന്ന് വിക്കറ്റും , ക്യാപ്റ്റൻ കിരൺ സാഗർ ഒരു വിക്കറ്റും നേടി. 172 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ഇറങ്ങിയ സെയ്ന്റ്. തോമസ് കോളേജ് 7 ഓവറുകൾ ബാക്കിനിൽക്കെ അനായാസം വിജയം നേടുകയായിരുന്നു. സെയ്ന്റ്. തോമസ് കോളേജിന് വേണ്ടി ജോ ഫ്രാൻസിസ് 62 റൺസും , ആസ്വിൻ ജി 32 റൺസും , അനിരുദ്ധ് 29 റൺസും അടിച്ചു കൂട്ടി . ഈ കഴിഞ്ഞ കാലിക്കറ്റ് യൂണിവേസിറ്റി ഡി - സോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും കേരള വർമ്മ , സെന്റ് . തോമസ് ഫൈനൽ അരങ്ങേറിയിരുന്നു . ആ മത്സരത്തിൽ കേരള വർമ്മ കോളേജിനെ 88 റൺസിന് ഓൾ ഔട്ട് ആക്കി കൊണ്ട് 8 വിക്കറ്റ് ജയം സെന്റ്. തോമസ് നേടിയിരുന്നു. വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല ക്രിക്കറ്റ് ടീം സെക്ടർ ക്യാപ്റ്റൻ . രാജേഷ് മാധവൻ ട്രോഫികൾ നൽകി . പ്രീ ക്വാർട്ടർ മത്സരത്തിൽ ഷൊർണൂർ സ്. ൻ കോളേജിനെ 99 റൺസിന് ഓൾ ഔട്ട് ആക്കികൊണ്ടു 7 വിക്കറ്റ് വിജയവും , ക്വാർട്ടർഫൈനൽ മത്സരത്തിൽ ഗവർമെന്റ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിനെതിരെ 282 എന്ന കൂറ്റൻ സ്കോർ എടുക്കുയും 150 റൺസിന് മുകളിൽ ആധികാരികമായ വിജയം നേടുകയും ചെയ്തിരുന്നു . സെമി മത്സരത്തിൽ ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ നെ 66 റൺസിന് ഓൾ ഔട്ട് ആക്കി കൊണ്ട് സമ്പൂർണ ജയവും കൈവരിച്ചാണ് സെന്റ് , തോമസ് കോളേജിന്റെ ഫൈനൽ പ്രവേശനവും ഫൈനലിലെ വിജയവും
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പിലേക്കുള്ള
സെലെക്ഷൻ ലിസ്റ്റിൽ സെന്റ് , തോമസ്
കോളേജിൽ നിന്നും 5 ഉം
, കേരള വർമ്മ കോളേജിൽ
നിന്നു 6 ഉം , ശ്രീ
കൃഷണ കോളേജിൽ നിന്ന്
4 , എം. ഇ. സ്
കല്ലടി കോളേജിൽ നിന്ന്
3 പേരും
ക്രൈസ്റ്റ് കോളേജ് , ഫാറൂഖ് കോളേജ്
,ഗവർമെന്റ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ
നിന്നു 2 പേരെയും
, സെന്റ് ജോസഫ് കോളേജ്
ദേവഗിരി , പി.ടി.
എം കോളേജിൽ നിന്ന്
ഓരോ കളിക്കാരെ തിരഞ്ഞെടുത്തു.
__________________
We kindly request🙏 you to join the WhatsApp group of The CampusLife online