ഓർമ്മച്ചെപ്പ് 2023 (Annul Reunion of Alumni) @ St. Thomas College (Autonomous) Thrissur, on May 6, 2023 @ 5pm

തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു.

മെയ് 6 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ നൂറ്റിനാലാമത് സംഗമം തൃശൂർ സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും.

തൃശൂർ ജില്ലാ കളക്ടർ ശ്രീ വി ആർ കൃഷ്ണ തേജ ഐ എ എസ് യോഗം ഉദ്ഘാടനം ചെയ്യും,

തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ സന്ദേശം നൽകും. വികാരി ജനറാൾ ഫാ ജോസ് കോനിക്കര മുഖ്യ പ്രഭാഷണം നടത്തും

ഒ എസ് എ പ്രസിഡന്റ്‌ ശ്രീ സി എ ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഫാ ഡോ മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ ഫാ ബിജു പാണെങ്ങാടൻ, ഒ എസ് എ ജനറൽ സെക്രട്ടറി ഡോ കെ പി നന്ദകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ ജെയിംസ് മുട്ടിക്കൽ എന്നിവർ പ്രസംഗിക്കും. നോർത്ത് അമേരിക്കയിലെ OSA ചാപ്റ്റർ രക്ഷാധികാരിയും ഷിക്കാഗോ ബിഷപ്പുമായ മാർ ജോയ് ആലപ്പാട്ട്, യൂ. എസ്. ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ ഷാജു ജോൺ, കാനഡ ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ വിൻസെന്റ് പാപ്പച്ചൻ എന്നിവർ ഓൺലൈനായി സന്ദേശം നൽകും.

സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പ്രൊഫ ഇ യു രാജൻ (ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നാഷണൽ കമ്മിഷണർ), ശ്രീ രാജേഷ് പോതുവാൾ (പാറമേക്കാവ് ദേവസ്വം സെക്രട്ടറി), ശ്രീ കെ എസ് സുദർശൻ (ആലപ്പുഴ ക്രൈം ബ്രാഞ്ച് സൂപ്രണ്ട്), ശ്രീ ബെന്നി മാത്യു (കേന്ദ്ര സർക്കാർ അതിവിഷ്ട സേവ മെഡൽ ജേതാവ്) 

 എന്നിവരെ ആദരിക്കും.

പഠനത്തിലും മറ്റു മേഖലകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഒ എസ് എ ഏർപ്പെടുത്തിയിട്ടുള്ള എന്ഡോവ്മെന്റുകൾ യോഗത്തിൽ വിതരണം ചെയ്യും.

യോഗത്തിൽ വിവിധ കലാപരിപാടികളും യോഗാനന്തരം സ്നേഹവിരുന്നും ഉണ്ടാകും.

1973(പ്രീ ഡിഗ്രി, ഡിഗ്രി, പി ജി),

1998 (പ്രീ ഡിഗ്രി, ഡിഗ്രി, പി ജി),

2013 (ഡിഗ്രി, പി ജി, പി എഛ് ഡി ) എന്നീ കോഴ്സുകൾ കഴിഞ്ഞു കോളേജിൽ നിന്നും വിടവാങ്ങിയ വിദ്യാർത്ഥികളെ പ്രത്യേകമായി ഈ വർഷത്തെ പൂർവ വിദ്യാർത്ഥി സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Click here for the detailed brochure 

__The Campus Life Online__
          
  We kindly request🙏 you to join the WhatsApp group of The CampusLife online 

to get the updates of Upcoming Seminars, Conferences, Management  meets, Quizzes etc..