Capital Market Awareness Seminar organized @ St. Thomas College (Autonomous) Thrissur on 14, 2023

തൃശൂർ സെൻറ് തോമസ് ഓട്ടോണോമസ് കോളേജ് , .ക്യു . .സി  യും , സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ , നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് , എൻ .എസ.ഡി .എൽ  ഉം സംയുക്തമായി ഇൻട്രൊഡക്ഷൻ  ടു  ക്യാപിറ്റൽ മാർക്കറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി നിക്ഷേപക ബോധവൽക്കരണ സെമിനാർ  സംഘടിപ്പിച്ചു . ജൂലൈ 14 നു , കോളേജിലെ മേനാച്ചേരി ഹാളിൽ വച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ . അനിൽ ജോർജ് കെ , സെമിനാര് ഉൽഘടനം നിർവഹിച്ചുസെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അസിസ്റ്റൻറ്  ജനറൽ മാനേജർ ശ്രീ . . ഇലാങ്കോ സെമിനാരിന് മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ചീഫ് മാനേജർ ശ്രീ. ആനന്ദ് ശെയോൺ, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിടെൻറ്റ്   ശ്രീ. സുപ്രാടിം മിത്ര എന്നിവർ ക്യാപിറ്റൽ മാർക്കറ്റ് സാധ്യതകളെ കുറിച്ചും. നിക്ഷേപക മേഖലയിലെ ചതികുഴികളെ കുറിച്ചും ക്ലാസ്സുകൾ അവതരിപ്പിച്ചു. കോളേജ് .ക്യു. .സി .കോഓർഡിനേറ്റർ ഡോ. ദിവ്യ ജോർജ് , പ്രോഗ്രാം കോഓർഡിനേറ്റർ പ്രൊഫ്. മെസ്റ്റിൻ  പി . സി എന്നിവർ സെമിനാറിൽ സംസാരിച്ചു. തൃശ്ശൂരിലെ ജില്ലയിലെ വിവിധ കോളേജുകളിലെ അധ്യാപക, അനഅധ്യാപകർക്കും , മറ്റു പ്രൊഫഷണൽ മേഖലയിൽ ഉള്ളവർക്കുമായി സംഘടിപ്പിച്ച സെമിനാറിൽ, 115 ഓളം പേർ പങ്കെടുക്കുകയുണ്ടായി.

_________________

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുക്കളെ കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയൂ.... Click to Join our Group