വിവിധയിനം സസ്യങ്ങളെ പറ്റി പഠിക്കുവാനും അവയുടെ ആവാസവ്യവസ്ഥ അടുത്തറിയാനുമാണ് സംഘം പെരുവന്മല സന്ദർശിച്ചത്. സസ്യവർഗീകരണവും അവയുടെ പ്രത്യേകതകളെയും പറ്റി പഠിക്കുന്ന പാഠ്യവിഷയമായ taxonomy പഠനത്തിലെ മുഖ്യ സസ്യങ്ങളിൽ ചിലതായ ഓർക്കിഡ് ഇനത്തിൽപെട്ട ഹാബനേറിയ ഡൈഫില്ല, ഓഫിയോഗ്ലോസം, പോളിഗാലാ ആർവെൻസിസ് മുതലായ ചെടികളെ കാണാനും അവയെപറ്റി അറിയുവാനും അദ്ധ്യാപകൻറ വിശദീകരണത്തിന് സാധിച്ചു. വംശനാശഭീഷണി നേരിടുന്ന എക്‌സാക്കം ബൈകളർനെ കുറിച്ച് അറിയാനും അതിന്റെ പ്രേത്യേകതകളെ പറ്റി മനസിലാക്കുവാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. വിവിധത്തരം ചെടികളെയും അവയുടെ നിലനിൽപ്പിനേയും കുറിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ അവബോധം ലഭിച്ചു.
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
How to publish your campus news in Campus Life Online? Click here