തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ സംരഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "നിറച്ചാർത്ത്" എന്ന പേരിൽ ഫാബ്രിക് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. കേരളപ്പെരുമയുടെ ഓണസങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടും വിധം ഇരുപതിലേറെ വിദ്യാർത്ഥികളാണ് ഓണക്കോടികളിൽ വർണ്ണ വിസ്മയം ചാലിച്ചത്. വിദ്യാർത്ഥികളിൽ വാണിജ്യബോധം വളർത്തുന്നതിനും സംരംഭകത്വ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമായി രൂപീകരിച്ചിട്ടുള്ള സംരംഭകത്വ വികസന ക്ലബ് എല്ലാ വെള്ളിയാഴ്ചകളിലും ഫ്രൈഡേ മാർക്കറ്റ് എന്ന പേരിൽ പഠനത്തോടൊപ്പം സമ്പാദ്യം എന്ന ആശയ പ്രചാരണത്തിനുമായി അക്ഷീണം പ്രവർത്തിച്ചുവരികയാണ്. അദ്ധ്യാപകരായ അസി.പ്രൊഫ.സിന്ധു ജോർജ്,അസി.പ്രൊഫ.ജിൽന ജോൺ,ഡോ.ജിനി പോൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി-കോർഡിനേറ്റർമാരായ നന്ദന പി ആർ,ശ്രീനന്ദിനി പി,സഞ്ജന എസ് നായർ,ഹരിത് കെ എച്ച്,ആദിത്യൻ ടി എ എന്നിവർ നേതൃത്വം നൽകി.
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
Publish your campus activities in Campus Life Online? Click here