തൃശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, മെറ്റ്സ് പൊളിടെക്നിക് കോളേജ് എന്നിവയിലെ ഒന്നാംവർഷ ക്ലാസുകൾക്ക് തുടക്കം കുറിച്ച് "ആരംഭം '23". ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണിയാണ്. ഇന്ത്യയിലെ അക്കാദമി രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പുതിയ എജുക്കേഷൻ പോളിസിക്കനുസരിച്ചുള്ള മാറ്റങ്ങൾ മെറ്റ്സ് കോളേജിലും നടപ്പിലാക്കുന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ അഭിരൂചിക്കനുസരിച്ച് അവരുടെ എംപ്ലോയബിലിറ്റി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നൈപുണ്യ വികസനത്തിനുള്ള ശില്പശാലകൾ കോളേജിൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗതവും സിവിൽ ആൻഡ് എൻവിയോൺമെൻറൽ എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻറ് മേധാവി ദേവിക. എം.യു. നന്ദിയും പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള, വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റർ ടി.ജി. നാരായണൻ, സ്കൂൾ ഓഫ് എൻജിനീയറിങ് ഒന്നാം വർഷ കോർഡിനേറ്ററും എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്ററുമായ പ്രൊഫ. രമേഷ് കെ. എൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെയും പോളിടെക്നിക്കിലെയും സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്യൂഷൻ മ്യൂസിക്കും നവാഗതരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നല്ലൊരു അനുഭവമായിരുന്നു. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ലൈഫ് സ്കിൽ, കരിയർ പ്രോഗ്രഷൻ സ്പീക്കറുമായ അഡ്വ. സെബി. ജെ. പുല്ലേലി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി "ന്യൂ ജനറേഷൻ പാരന്റിങ്ങി"നെ കുറിച്ച് ശില്പശാല നടത്തി. തുടർന്ന് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻറ് ടൂറും നടത്തിയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പിരിഞ്ഞത്.
www.TheCampusLifeOnlne.com