നാട്ടുപൂവുകൾക്കൊരു പുണ്യകാലമൊരുക്കി @ St. Joseph's College (Autonomous). Irinjalakuda on August 23-24, 2023

കൈതേ കൈതേ കൈനാറിയെന്നും, ശംഖുപുഷ്ടം കണ്ണെഴുതുമ്പോഴെന്നു കേൾക്കുമ്പോഴുമാകാം മലയാളികൾക്ക് നാട്ടുപൂക്കൾ ഗൃഹാതുരമായ ഓർമ്മയാകുന്നത്. അത്തതലേന്ന് മുതൽ ഫ്രീഡ്മിൽ സൂക്ഷിക്കുന്ന ജമന്തിയും ചെണ്ടുമല്ലിയിലും പുതിയ ഓണപ്പൂക്കൾ ഒതുങ്ങുന്നു.മേന്തോന്നിയും കണ്ണാന്തളിയും ഗൂഗിളിൽ തിരഞ്ഞുപോകുന്ന പുതിയ കുട്ടികൾക്ക് നഷ്ടപ്പെടുന്നത് പൂക്കളുടെ പലമകൾ കൂടിയാണ്.വൈവിദ്ധ്യമാർന്ന നാട്ടുപൂവുകളെ അറിയാനും പരിചയപ്പെടാനുള്ള അവസരമൊരുക്കുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് 

ഓണാഘോഷങ്ങളോടനുബന്ധിച്ച് കോളേജിലെ മലയാളവിഭാഗം ഇരുപത് വർഷമായി മത്സരാടിസ്ഥാനത്തിൽ നടത്തിവരുന്ന പൂവുകൾക്കൊരു പുണ്യകാലം നാടൻ പൂവുകൾ ശേഖരിക്കുവാനും പ്രദർശിപ്പിക്കാനുമുള്ള അവസരമൊരുക്കുന്നു. പൂവുകൾക്കൊരു പുണ്യകാലത്തിന്റെ കോളേജ് തല മത്സരം  കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ സംഘടിപ്പിച്ചു. നാനൂറോളം വൈവിധ്യമുള്ള നാട്ടുപൂക്കളാണ് പ്രദർശനത്തിനെത്തിയത്. 

വ്യത്യസ്തങ്ങളായ മൂന്നൂറ്റിനാല് നാട്ടുപൂക്കൾ പ്രദർശനത്തിനൊരുക്കിയ കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥികൾ ഒന്നാംസ്ഥാനം നേടി ഇരുനൂറിലേറെ  നാട്ടുപൂക്കൾ പ്രദർശിപ്പിച്ച ഗണിതശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും നൂറ്റിയറുപത് നാട്ടുപൂവുകൾ ശേഖരിച്ച മലയാളബിരുദാനന്തര വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.