Chemstax FIESTA organized @ St. Thomas College (Autonomous) Thrissur by the Department of Chemistry on August 09,2023

സെൻറ് തോമസ് കോളേജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ "Chemstax FIESTA" എന്ന പേരിൽ കെമിസ്ട്രി ഫെസ്റ്റ് ഓഗസ്റ്റ് 9  ബുധനാഴ്ച സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ എ അധ്യ്ക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ, കെമിസ്ട്രി ഡിപ്പാർട്മെൻറ് തലവൻ ഡോ. പോൾസൺ മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന വിവിധമത്സരങ്ങളിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ലക്‌ഷ്യം. സെൻറ് തോമസ് കോളേജ് വിദ്യാർത്ഥികളെ കൂടാതെ, സെൻറ് മേരീസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സഹൃദയ കോളേജ് കൊടകര എന്നീ കോളേജുകളിലെ വിദ്യാർത്ഥികളും പ്രോഗ്രാമിൽ പങ്കെടുത്തു.

 സ്റ്റുഡൻറ് പ്രോഗ്രാം കോഓർഡിനേറ്റർ മെബിൻ ഡെന്നി നന്ദി പറഞ്ഞു.

_________

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

How to publish your campus news in Campus Life Online? Click here