ചങ്ങനാശ്ശേരി: കലാലയങ്ങളിലെ ജാതിമതരഹിതമായ കൂടിയിരിപ്പുകളും തുറന്ന വായനകളും പുതിയ കാലത്ത് മാനവികതയുടെ സ്രോതസുകളായി മാറുമെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. ചങ്ങനാശ്ശേരി എസ്ബി കോളജ് മലയളം അസാസിയേഷന്റെ ഇക്കൊല്ലത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ജയിക്കാൻ മാത്രമല്ല തോൽക്കാനും പഠിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യമുള്ള ഒരു കാലത്തിന് തോൽവിയെ നേരിടുന്ന ഒരു സമൂഹം ഉണ്ടായി വരണം. ബീഥോവൻ ഏറ്റവും മനോഹരമായ സിംഫണികൾ സൃഷ്ടിച്ചത് അദ്ദേഹം എല്ലാ അർത്ഥത്തിലും പരാജയപ്പെട്ട സന്ദർഭങ്ങളിലാണ്. മലയാള വിഭാഗം മേധാവി ഡോ ജോസഫ് സ്കറിയ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ റവ ഫാ റെജി പി കുര്യൻ ആശംസകൾ അർപ്പിച്ചു. റവ ഡോ . ജോസ് തെക്കേപ്പുറം , പി സംഗീത് , സ്റ്റെല്ല ട്രീസ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
Publish your campus activities in Campus Life Online? Click here