ചങ്ങനാശ്ശേരി എസ് ബി കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് ചലച്ചിത്രാസ്വാദന ശില്പശാല സംഘടിപ്പിച്ചു. മലയാളവിഭാഗം നടത്തുന്ന ഷോട്ട് ഫിലിം മേക്കിങ് ആഡ് ഓൺ കോഴ്സിന്‍റെ ഭാഗമായി ക്രമീകരിച്ച ശില്പശാലയിൽ കോളജിൽ നിന്നുള്ള 25 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സിനിമയുടെ ദൃശ്യഭാഷയെ മനസിലാക്കാനും ആവർത്തിച്ചുള്ള സിനിമാകാഴ്ചകളിലൂടെ ഹ്രസ്വചിത്രനിർമ്മാണത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്.
ഗഗൻ ദേവ് ( സംവിധായകൻ ), റോഹൻ മുരളീധരൻ ( ഛായാഗ്രാഹകൻ), അലക്സ് ജോസ് ഡെന്നിസ് ( എഡിറ്റർ ) എന്നിവർ സിനിമയുടെ ആഖ്യാനരീതികൾ, ദൃശ്യഭാഷയുടെ സ്വഭാവം, മിസ് എൻ സീൻ, മൊണ്ടാഷ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
Publish your campus activities in Campus Life Online? Click here