സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബോട്ടണി ബിരുദവിദ്യാര്‍ഥികള്‍ പ്രൊഫ. ഡോ ആന്റൊ പി. വി യുടെ നേതൃത്വത്തില്‍ പഠനയാത്ര നടത്തി.500 വര്‍ഷത്തിലേറെ പഴക്കമുള്ള പെരുവന്‍മല ശിവക്ഷേത്രത്തിന്റെ സമീപപ്രദേശത്തുള്ള സസ്യലോകത്തെ അറിയുവാനാണ് കുട്ടികളെത്തിയത്.അപൂര്‍വ ഇനമായ Widelip orchid (Liparis), കീരിപൂവ്, കണാന്തളി, നിലനാരകം, എള്ള്, ഔഷധസസ്യമായ മുയല്‍ ചെവിയൻ തുടങ്ങിയവ അവര്‍ക്ക് കണ്ടെത്താനായി. കുന്നിൻ ചെരിവും, മലനിരകളും, പച്ചപ്പാർന്ന ഭൂപ്രകൃതിയും, ശുദ്ധവായുവും, ഇളംകാറ്റും വിദ്യാര്‍ഥികൾക്ക് ഏറെ ആകര്‍ഷകമായിരുന്നു.വര്‍ഷംതോറും കത്തിച്ച് വൃത്തിയാക്കുന്ന പെരുവന്‍മലയിലെ സസ്യസമ്പത്തിന്റെ നിലനില്പിനെകുറിച്ച് അധ്യാപകന്‍ വിശദീകരിച്ചു.
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
Publish your campus activities in Campus Life Online? Click here