തൃശൂർ സെൻറ് തോമസ് കോളേജിൽ ഓണകലവറ ആരംഭിച്ചു . കോളേജിലെ കുക്കറി ക്ലബ് ആയ ചെഫ്‌സ് കോർണർ ആണ് ഓണകലവറ സംഘടിപ്പിച്ചത്. കോളേജിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളാണ് ഓണകലവറയെ ആകര്ഷണീയമാക്കിയതു . കായവര്ത്തത് , ശർക്കര വരട്ടി , നാലു നുറുക്ക്, പൂരംപൊടി , ഉണ്ണിയപ്പം എന്നിങ്ങനെയുള്ള ഓണപ്പലഹാരങ്ങൾ കൊണ്ട് കലവറ നിറഞ്ഞു. ഇത് രണ്ടാം വർഷമാണ് കോളേജിൽ ഓണകാലവറ ഒരുങ്ങുന്നത് . 150 കിലോയിൽ പരം ഓണവിഭവങ്ങളുടെ വിപണനമാണ് നടന്നത്. പ്രിൻസിപ്പൽ ഡോ .ഫാദർ മാർട്ടിൻ കെ എ ആദ്യ വില്പന നടത്തിക്കൊണ്ടു സാന്തോം ഓണകലവറ ഉൽഘടനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ ഡോ .ഫാദർ അനിൽ ജോർജ് , ഡോ .സിസ്റ്റർ അൽഫോൻസാ മാത്യു , കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണേങ്ങാടൻ , കോളേജ് സുപ്പീരിൻറെൻഡൻറ് ശ്രീ ജെൻസൺ വി ഡി എന്നിവർ പ്രിൻസിപ്പള്ളിൽ നിന്നും ഓണവിഭവങ്ങൾ വാങ്ങിക്കൊണ്ടു മേള ആരംഭിച്ചു. ക്ലബ് കോർഡിനേറ്റർസ് ആയ ഡോ. ദിവ്യ ജോർജ് , പ്രൊഫ്. സൗമ്യ രാജൻ കെ വിദ്യാർത്ഥികളായ മഹേഷ് പി എം , രിദ്യ വി റിംസൺ എന്നിവർ ഓണകലവറ ക്കു നേതൃത്വം നൽകി .
_______
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
Publish your campus activities in Campus Life Online? Click here