തൃശൂർ സെൻറ് തോമസ് കോളേജിൽ സി .പി .ആർ ട്രെയിനിങ് - സെപ്റ്റംബർ 12 ,13, 2023

കൊച്ചിയിലെ ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന സംഘടനയും മായി ചേർന്നു സെൻറ്  തോമസ്  കോളേജിൽ സെപ്റ്റംബർ  12 ,13 തിയ്യതികളിലാണ് സി.പി.ആർ.ട്രെയിനിങ് നടത്തുന്നത്.  കോളേജ് വിദ്യാർത്ഥികൾക്ക് കാർഡിയാക് ഫസ്റ്റ് എയ്ഡ് ട്രെയ്നിങ് സൗജന്യമായി നല്കുക എന്ന ഉദ്ദേശത്തോടെയാണ്  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് .

ഹൃദയാഘാതം വന്ന് നിലംപതിച്ചാൽ രക്ഷയ്ക്കിനി വിദ്യാർത്ഥികളെത്തും

പൊതുസ്ഥലത്ത് വച്ച് ഒരാൾ നെഞ്ചുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ പ്രകടിപ്പിച്ചാൽ ചുറ്റുമുള്ളവർ ഉടനെ എന്താണ് ചെയ്യേണ്ടത്? ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്ങനെ ജീവൻ നിലനിർത്താം? കാർഡിയാക് ഫസ്റ്റ് ഐഡ്  എന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക്  ശാസ്ത്രീയ പരിശീലനം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 

അത് മുന്നിൽക്കണ്ടാണ് കൊച്ചിയിലെ ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന സംഘടന കേരളത്തിൽ ഉടനീളം കോളേജ് വിദ്യാർത്ഥികൾക്ക് കാർഡിയാക് ഫസ്റ്റ് ഐഡ്  ട്രെയ്നിങ് സൗജന്യമായി നൽകുന്ന ക്യാംപെയ്ന് തുടക്കമിടുന്നത്. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ സെപ്റ്റംബർ 12 ചൊവ്വാഴ്ച ആദ്യ സെഷൻ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സി.പി.ആർ ട്രെയ്നിങ്ങിൽ എല്ലാ വിഭാഗങ്ങളിലെയും ബിരുദ രണ്ടാംവർഷ വിദ്യാർഥികൾ പങ്കെടുക്കും. ലൈഫ്-സൈസ് മാനിക്വിൻസ് ഉപയോഗിച്ച്, ഓരോ വിദ്യാർഥിക്കും രണ്ട് മിനിറ്റ് വീതം പരിശീലനം ഉറപ്പ് വരുത്തിക്കൊണ്ടാണ് സി.പി.ആർ ട്രെയ്നിങ് സംഘടിപ്പിക്കുക. 

പ്രശസ്ത കാർഡിയോളജിസ്റ്റും, തൃശ്ശൂർ മദർ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ഗീവർ സക്കറിയയാണ് ട്രെയ്നിങ്ങിന് നേതൃത്വം കൊടുക്കുന്നത്. തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി.പി. മോഹനൻ, ബേസിക് റെസ്പോൺഡേഴ്സ് ട്രെയ്നർ കിരൺ എൻ.എം എന്നിവർ അടങ്ങുന്നതാണ് ട്രെയ്നിങ് ടീം.

സെൻറ് തോമസ് കോളേജ് ഇന്റെര്ണല് ക്വാളിറ്റി അഷുറൻസ് സെല്ലും , കോളേജ് എൻ . എസ്  എസ് ., എൻ.സി .സി യും സംയുക്തമായാണ് ഈ ട്രെയിനിങ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ കെ.എ., , പ്രോഗ്രാം കോഓർഡിനേറ്റർ ഡോ . ജോയ്സ് ജോസ് ,ഐ.ക്യു.എ.സി. കോഓർഡിനേറ്റർ ഡോ . ദിവ്യ ജോർജ് , എൻ .എസ് .എസ് . കോഓർഡിനേറ്റർ ഡോ . ജോബി പോൾ , എൻ.സി .സി കോർഡിനേറ്റർ ഡോ. സാബു എ.എസ്, ഹാർട്ട് കെയർ ഫൌണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മിസ് . ലിമി റോസ് ടോം  എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയത്.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....