നവാഗത വിദ്യാർത്ഥികൾക്കായി "ഇൻഡക്ഷൻ പ്രോഗ്രാം 2023" തുടങ്ങി @ METs College, Mala

തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെയും അറിവും നൈപുണ്യവും വാർത്തെടുക്കലാണ് സാങ്കേതിക വിദ്യാലയങ്ങളുടെ അടിസ്ഥാന കടമയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് ഉള്ള പരിശീലന പ്രവർത്തനങ്ങൾ കോളേജ് ആവിഷ്കരിച്ചിട്ടുണ്ട്. തൃശ്ശൂർ മാള മിഡ്സ് കോളേജിൽ നവാഗത വിദ്യാർത്ഥികളുടെയും "ഇൻഡക്ഷൻ പ്രോഗ്രാം 2023" ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്.

തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ മാറ്റിയെടുക്കുക മാത്രമല്ല, സമൂഹത്തിന് ഗുണകരമായ രീതിയിൽ യുവത്വത്തെ വാർത്തെടുക്കലും കൂടിയാണ് മെറ്റ്സ്  കോളേജിൽ നടക്കുന്നത് എന്ന് സ്വാഗത പ്രസംഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ പറഞ്ഞു. കോളേജിലെ മുഴുവൻ വിദ്യാർഥികളും എൻഎസ്എസ് പോലെയുള്ള സാമൂഹ്യ സേവന സംഘടനകളിൽ അംഗങ്ങളാണ് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. കോളേജ് വിദ്യാർഥിനികൾ ആലപിച്ച പ്രാർത്ഥന ഗാനത്തോടെയായിരുന്നു പ്രോഗ്രാമിന്റെ തുടക്കം. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. വിദ്യാർഥികൾക്ക് സന്ദേശം നൽകി. മെറ്റ്സ് പോളിടെക്നിക്കിന്റെ ചാർജുള്ള വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി. എസ്. വിദ്യാർത്ഥികളെ അധിസംബോധന ചെയ്തു. അഡ്മിനിസ്ട്രേറ്റർ ടി.ജി.  നാരായണൻ, ഒന്നാംവർഷ കോർഡിനേറ്ററും എൻഎസ്എസ് കോർഡിനേറ്ററും ആയ പ്രൊഫസർ കെ എൻ രമേശ്, തുടങ്ങിയവർ ആശംസകൾ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി പ്രൊഫസർ ജോയ്സി കെ ആൻറണി നന്ദി പ്രകാശിപ്പിച്ചു. 

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെയും മെറ്റ്സ് പോളിടെക്നിക് കോളേജിലെയും വിദ്യാർത്ഥികൾക്ക് സംയുക്തമായാണ് ഇൻഡക്ഷൻ ട്രെയിനിങ്ങ് പ്രോഗ്രാം നടത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർഥികൾക്ക് വിവിധ മേഖലകളിലെ നൈപുണ്യവികസന ക്ലാസുകൾ സംഘടിപ്പിച്ചു. ക്ലാസുകൾ നയിച്ചത് പ്രമുഖ ലൈഫ് സ്കിൽ ആൻഡ് എച്ച് ആർ ട്രെയിനർമാരായ നിസാമുദ്ദീൻ കെ, രാജേഷ് തെക്കൂട്ട്, നിശാന്ത് എം. ആർ , തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു. ട്രെയിനിങ്ങിനെ കുറിച്ച് വിദ്യാർത്ഥികളുടെ വിലയിരുത്തലും ഉണ്ടായിരുന്നു. ട്രെയിനിങ് അടുത്ത ആഴ്ചയും തുടരും.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...