മാള മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിലെ "5's ISL ഫുട്ബോൾ ടൂർണ്ണമെന്റ് 2023" സി ഇ ഓ ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ ഫുട്ബോൾ ഗ്രൌണ്ടിൽ ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയാണ് അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചത്. ചടങ്ങിൽ
അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നിവയിലെ വിദ്യാർത്ഥികളാണ് വിവിധ ടീമുകളായി മത്സരത്തിൽ പങ്കെടുത്തത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാദേവി അമ്മ ടി., വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി എസ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മെറ്റ്സ് പോളിടെക്നിക് വിദ്യാർത്ഥികളായ ശ്രീഹരി പി.പി. ( S5 കമ്പ്യൂട്ടർ സയൻസ്) സ്വാഗതവും, രാഹുൽ കെ ആർ. (S5 മെക്കാനിക്കൽ എഞ്ചിനീയറിങ് ) നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് 5's ISL ഫുട്ബോൾ ടൂർണ്ണമെന്റ് നടന്നു.
വിദ്യാർത്ഥികളുടെ 8 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. മെറ്റ്സ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അസി. പ്രൊഫ. സനീഷ് കെ.വി യുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർഥികളുടെ ടീം ISL കപ്പ് നേടി. മെറ്റ്സ് പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ റണ്ണർ അപ്പ് ആയി. മത്സരങ്ങളിൽ വിജയിച്ചവരെയും മികച്ച രീതിയിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചവരെയും പങ്കെടുത്ത മറ്റു വിദ്യാർത്ഥികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐയിനിക്കൽ അഭിനന്ദിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....