ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ് മലയാള സമാജമായ തുടി മലയാളവേദിയുടെ പ്രവർത്തനോദ്ഘാടനവും ഏകദിന സെമിനാറും 18/09/2023രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മലയാള വിഭാഗം പുതുതായി ആരംഭിക്കുന്ന മൾട്ടി ലിംഗ്വൽ ഡി.ടി.പി എന്ന ആഡ് ഓൺ കോഴ്സിൻ്റെയും പട്ടാമ്പി ശ്രീനീലകണ്ഠ ഗവ.സംസ്കൃത കോളേജുമായി സഹകരിച്ചു നടത്തുന്ന യുജിസി നെറ്റ് കോച്ചിങ് സർട്ടിഫിക്കറ്റ് കോഴ്സിൻ്റെയും ഉദ്ഘാടനവും പട്ടാമ്പി ശ്രീനീലകണ്ഠ ഗവ.സംസ്കൃത കോളേജുമായുള്ള ധാരണാപത്രത്തിൻ്റെ കൈമാറ്റവും ഇതോടൊപ്പം നടന്നു. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ.സംസ്കൃത കോളേജ് മലയാള വിഭാഗം അധ്യക്ഷനായ ഡോ.എച്ച്.കെ.സന്തോഷ് മുഖ്യാതിഥിയായിരുന്നു. " പോസ്റ്റ് ഡിജിറ്റൽ കാലത്തെ മലയാളവും മലയാളിയും" എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.യന്ത്ര ജീവികൾ മനുഷ്യജീവികൾക്കു മേൽ അധീശത്വം നിർവ്വഹിക്കുന്ന കാലമാണ് പോസ്റ്റ് ഡിജിറ്റൽ കാലം. മനുഷ്യകേന്ദ്രിതമായ യന്ത്ര ഭാവനയാണ് ഈ കാലത്തിൻ്റെ പ്രത്യേകത. ഇവിടെ ഭാഷയുടെ അതിർവരമ്പുകൾ മായുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.മലയാള വിഭാഗം അധ്യക്ഷയായ ഡോ. ജെൻസി കെ എ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷപദം അലങ്കരിച്ചു. ഐ ക്യു എ സി കോർഡിനേറ്റർ ഡോക്ടർ ബിനു ടിവി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടി മലയാളവേദിയുടെ പുതിയ ഭാരവാഹികളെ ചടങ്ങിൽ തെരഞ്ഞെടുത്തു. മലയാളം വിഭാഗം അധ്യാപിക വിദ്യ എം.വി, രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥിനി ഭവ്യ സി.എന്നിവർ സംസാരിച്ചു.രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥിനി സാന്ദ്രചന്ദ്രൻ നന്ദി രേഖപ്പെടുത്തി. മലയാള വിഭാഗം അധ്യാപകരായ മിസ്.ലിറ്റി ചാക്കോ, ഉർസുല എൻ, നീനു കെ.ആർ,ഷഹന പി.ആർ, നിത്യ വി.ആർ, മനീഷ സി. എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....