തൃശൂർ മാള മെറ്റ്സ് കോളേജിൽ "ടീച്ചർ - എക്സ്ടാഓർഡിനയർ" ദ്വിദിന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു

എഞ്ചിനീയറിങ്ങ്, പോളിടെക്നിക്, ആർട്സ് ആന്റ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപന നൈപുണ്യ വികസനം അനിവാര്യമാണ്. ഈ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ സേവനം ഉപയോഗിച്ച് നൈപുണ്യ വികസനം മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ "ടീച്ചർ - എക്സ്ടാഓർഡിനയർ" എന്ന ദ്വിദിന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി ഇ ഓ ഡോ. വർഗ്ഗീസ് ജോർജ്ജ്.

കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ അധ്യാപന രീതിയിലും മാറ്റങ്ങൾ വരുത്തുവാൻ വേണ്ടിയാണ് അന്തർദേശീയ  തലത്തിൽപേരുകേട്ട പ്രൊഫ. സാം തോമസ്സിന്റെ അധ്യാപക പരിശീലന പരിപാടി മെറ്റ്സ് കോളേജിൽ സംഘടിപ്പിച്ചതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ പറഞ്ഞു.  യുഎസ്എ സിറ്റിസണും അധ്യാപക പരിശീലനത്തിൽ വിദഗ്ധനുമായ പ്രൊഫ. സാം തോമസിന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയിലെ മുഴുവൻ അധ്യാപകരും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിശീലനത്തിനുശേഷം അധ്യാപന മികവിന്റെ സ്വയം വിലയിരുത്തലും ഉണ്ടായിരുന്നു. ഇതുപോലെയുള്ള പരിശീലന പരിപാടികൾ അദ്ധ്യാപകർ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇത് മൂലം അവരുടെ നൈപുണ്യ വികസനവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ കഴിയും എന്നും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. ആമുഖപ്രസംഗത്തിൽ പറഞ്ഞു. പോളിടെക്നിക്കിന്റെ ചാർജുള്ള കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്. ആശംസകൾ അർപ്പിച്ചു.  മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവിയും അഡ്മിഷൻ കോർഡിനേറ്ററുമായ പ്രൊഫ. ജോയ്സി കെ ആൻറണി, നന്ദി പ്രകാശിപ്പിച്ചു. 
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....