മാള, മെറ്റ്സ് കോളേജിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ "കരിയർ ക്ലിനിക്ക്" നടത്തി

കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ  "കരിയർ ക്ലിനിക്ക്" നടത്തി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മണ്ണുത്തി തൃശൂർ ഡെപ്യൂട്ടി ചീഫ് കെ എൻ ശ്രീകുമാരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ വിവിധ പദ്ധതികൾ അവർ വിദ്യാർത്ഥികൾക്ക്  വിശദീകരിച്ചു കൊടുത്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ ഡോ. വർഗീസ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ യുഗത്തിൽ ഇൻഡസ്ട്രിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ ക്യാമ്പസിൽ വെച്ചു തന്നെ വാർത്ത് എടുക്കുന്ന രീതിയാണ് കോളേജിൽ നടക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മെറ്റ്സ് കോളേജ്  അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ.

ഫോൺസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.മെറ്റ്സ് കോളേജിൽ പഠിച്ച് ബിരുദവുമായി പുറത്തിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം "കരിയർ ക്ലിനിക്കുകൾ" നടത്തുന്നതെന്ന് അവർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മാറുന്ന വ്യാവസായിക അന്തരീക്ഷത്തിനനുസരിച്ച് വിദ്യാർത്ഥികളും അവരവരുടെ കുറവുകൾ കണ്ടെത്തി അതിനനുസരിച്ച് നൈപുണ്യം നേടണമെന്ന് ആമുഖപ്രഭാഷണത്തിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ,  അഭിപ്രായപ്പെട്ടു.  മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി, വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസൻ ടി എസ് തുടങ്ങിയവർ വിദ്യാർത്ഥികളെ അധിസംബോധന ചെയ്തു. പ്രസിദ്ധ കരിയർ സ്പെഷലിസ്റ്റ് ഷാഹു 

കെ കെ യുടെ നേതൃത്വത്തിൽ ആയിരുന്നു കരിയർ ക്ലിനിക് . പ്രോഗ്രാം കോർഡിനേറ്ററും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ പ്രൊഫ. വിനേഷ് കെ വി നന്ദി പ്രകാശിപ്പിച്ചു. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായാണ് "കരിയർ ക്ലിനിക്ക്" സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ഇവിടെ പഠിച്ച് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.


www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....