"അമീബ മുതൽ ഹോമോ സാപിയൻസ് വരെ" എന്ന തലക്കെട്ടിൽ പരിണാമവുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് ഇന്ന്(16.09.2023) സെന്റ് ജോസഫ്സ് കോളേജ് സുവോളജി ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. സുവോളജി വിഭാഗം അദ്ധ്യാപകരായ ദീപ്തി പി.ഡി, ജിതിൻ ജോൺസൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. ജീവന്റെ ഉൽപ്പത്തി മുതൽ ആധുനിക മനുഷ്യൻ വരെയുള്ള പരിണാമത്തിന്റെ നാൾവഴികൾ ഇന്ന് കുട്ടികൾ മനസ്സിലാക്കി. ഒപ്പം പരിണാമവുമായി ബന്ധപ്പെട്ട പ്രധാന സിദ്ധാന്തങ്ങൾ, പരിണാമത്തിന്റെ തെളിവുകൾ, പരിണാമവുമായി ബന്ധപ്പെട്ട് വളർന്ന ശാസ്ത്ര ശാഖകൾ എന്നിവയും ക്ലാസ്സിൽ വിശദമാക്കി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 76 വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച 10 വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പാൾ Dr. Sr Blessy സമ്മാനം നൽകി അനുമോദിച്ചു. 10 മണിക്ക് ആരംഭിച്ച ക്ലാസ്സ് 1.30 ന് അവസാനിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....