Retired Teachers Meet organized at St.Joseph's College (Autonomous) Irinjalakuda

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങ ളു ടെ ഭാഗമായി കോളേജിൽ നിന്ന് 1985 തൊട്ട് 2023 വരെ പെൻഷൻ പറ്റിപ്പിരിഞ്ഞ അധ്യാപകരുടെ പ്രത്യേക സമ്മേ ള ണം നടന്നു.പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി വൈസ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എലൈസ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ മേരി ആന്റിയോ സ്വാഗതം പറഞ്ഞ യോഗത്തിൽ കലാപരിപാടികൾ ഉണ്ടായിരുന്നു.  ഡോക്ടർ രാധാ മുരളീധരന്റെ നേതൃത്വത്തിൽ 12 റിട്ടയേർഡ് പ്രൊഫസർ മാരാണ് പ്രായം പ്രശ്നമല്ലെന്ന് ഘോഷിച്ചുകൊണ്ട് ഗ്രൂപ്പ് ഡാൻസ് കളിച്ചത്. 94 വയസ്സായ സിസ്റ്റർ ജോഷ്വ നഷ്ടപ്പെടാത്ത ശബ്ദമാധു ര്യത്തോടെ ഗാനമാലപിച്ചു. ഡിപ്പാർട്ട്മെന്റ് വക സംഘഗാനവും മറ്റ് കളികളും ഉണ്ടായിരുന്നു.

 പെൻഷൻ പറ്റിയിട്ട് 25 കൊല്ലം കഴിഞ്ഞ് യോഗത്തിൽ സന്നിഹിതരായ വരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

അവശത അനുഭവിക്കുന്ന സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്കരിക്കാൻ നിശ്ചയിച്ചു.ഡോക്ടർ രാധാ മുരളീധരൻ ഡോക്ടർ പേളി ഡേവിസ്,പ്രൊഫസർ സാവിത്രി ലക്ഷ്മണൻ സിസ്റ്റർ മേരി പാസ്റ്റർ സിസ്റ്റർ ബിയാങ്ങ ഡോക്ടർ വിമല ശങ്കരൻകുട്ടി, സിസ്റ്റർ റോസാൻ സിസ്റ്റർ സ്റ്റീഫൻ മേരി തുടങ്ങിയ അനവധി പേർ അനുഭവങ്ങൾ പങ്കുവച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....