പ്രൊഫ.സ്കറിയ സക്കറിയ സ്മാരക പ്രഭാഷണവും അന്താരാഷ്ട്ര സെമിനാറും @ St. Berchmans College, Changanassery

കേരളത്തിലെ അക്കാദമിക മേഖലയ്ക്ക് ദിശാബോധം നൽകിയ പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന സ്മാരക പ്രഭാഷണവും കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന കേരളചരിത്രം ഉപാദാനങ്ങളിലൂടെ  അന്താരാഷ്ട്ര സെമിനാറും  സെപ്തംബർ  30 ഒക്ടോബർ  ഒന്ന് തിയതികളിൽ ചങ്ങനാശ്ശേരി എസ്ബി കോളജിൽ നടക്കും. സെപ്തംബർ 30 തിന് 10 മണിക്ക്  ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ജോബ് മൈക്കിൾ എം എൽ. എ  അധ്യക്ഷനായിരിക്കും. യോഗത്തിൽ ഡോ  ജോസ് ജോർജ് രചിച്ച വർത്തമാനപ്പുസ്തകം ബഹുമാനങ്ങൾ എന്ന പുസ്തത്തിന്റെ പ്രകാശനം പ്രൊഫ. ഷൂൾമാൻ നിർവഹിക്കും.

തുടർന്ന് ടി.ബി വേണുഗോപാലപ്പണിക്കർ, പ്രൊഫ രാഘവൻ പയ്യനാട് കെ ആർ മീര, ഫാ.റെജി പി കുര്യൻ എന്നിവർ അനുസ്മരണ ഭാഷണങ്ങൾ നടത്തും.  ഇസ്രയേലിലെ ഹീബ്രു യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഡേവിഡ് ഷൂൾമാൻ ഈ വർഷത്തെ സ്കറിയ സക്കറിയ സ്മാരക പ്രഭാഷണം   നിർവഹിക്കും. തുടർന്നു രണ്ടു ദിവസങ്ങളിലായി  നടക്കുന്ന 27 മത് താപസം വാർഷിക സെമിനാറിൽ കേരളത്തിന്റെ വൈജ്ഞാനിക മേഖലയിൽ വേറിട്ട ഇടപെടലുകൾക്കൊണ്ട് ശ്രദ്ധേയരായ പണ്ഡിതർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എൻ അജയകുമാർ , കേശവൻ വെളുത്താട്ട്, ഇ.വി രാമകൃഷ്ണൻ , സനൽ മോഹൻ ,സുനിൽ പി ഇളയിടം, വിനിൽ പോൾ ,ആർ. വി എം. ദിവാകരൻ, ഷാജി ജേക്കബ്ബ്, ഷംസാദ് ഹുസൈൻ, ജോസഫ് സ്കറിയ, ജോസി ജോസഫ് , അജു കെ നാരായണൻ, എന്നിവർ  കേരള ചരിത്രത്തിലെ വൈവിധ്യമാർന്ന മേഖലകളിലേയ്ക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങൾ നടത്തും. താരതമ്യ പഠന സംഘത്തിന്റെ യും കേരള ചരിത്രഗവേഷണ കൗൺസിലിന്റെയും സഹകരണത്തോടെ എസ് ബി കോളജ് സ്കറിയ സക്കറിയ സെന്റർ ഫോർ കേരളാ സ്റ്റഡീസാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....