ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ് കോളേജ് എൻഎസ്എസ് യൂണിറ്റ് 50&167 ൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെയും റീജിയണൽ കാൻസർ സെൻ്ററിൻ്റെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടന്നു. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിന്റെ സഹകരണത്തിൽ സെപ്റ്റംബർ 30 ശനിയാഴ്ച നടന്ന ക്യാമ്പ് Ln. ജോൺസൺ കോലങ്കണ്ണി ( മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ) ഉദ്ഘാടനം ചെയ്തു. Ln.Adv. ജോൺ നിതിൻ തോമസ് (പ്രസിഡൻറ് ലയൻസ് ക്ലബ് ഇരിങ്ങാലക്കുട)അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.
ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളും എൻഎസ്എസ് പ്രോഗ്രാം ഓഫീസർസ് അമൃത തോമസ് , വീണ സാനി എന്നിവർ പങ്കെടുത്തു. കാൻസർ രോഗം നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി പേർ സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പിൽ പങ്കെടുത്തു.റീജിനൽ കാൻസർ സെൻററിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ടീമാണ് ക്യാമ്പ് നയിച്ചത് 60 ഓളം പേർ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.