യുമാസിയ വെനിഫിക്ക - കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ കണ്ടത്തി.


കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ കണ്ടത്തി. സൈക്കിഡേ (Psychidae) കു ടുംബത്തിലുള്ള "യുമാസിയ വെനിഫിക്ക' എന്നു പേരു നൽ കിയ നിശാശലഭത്തെ ഇടുക്കി ജി ല്ലയിലെ കട്ടപ്പന നരിയംപാറയിൽ നിന്നാണു കോളജ് ഗവേഷകസം ഘം കണ്ടെത്തിയത്. മന്ത്രവാദ തൊപ്പി എന്നർഥം വരുന്ന വെനി ഫിക്കസ് (Veneficus) എന്ന വാക്കിൽ നിന്നാണ് ഇവയ്ക്കു വെനിഫിക്ക എന്ന സ്പീഷീസ് പേരു നൽകിയത്. ഇന്ത്യയിലുള്ള നാലാമത്തെ യുമാസിയ ജനുസ്സിൽ പെടുന്ന ഇനമാണിത്. യുമാസിയ തോമസി എന്ന മൂന്നാമത്തെ ഇനത്തെ ഏതാനും മാസങ്ങൾക്കു മുൻപു ഇതേ ഗവേഷകർ കണ്ട ത്തിയിരുന്നു.

സെന്റ് തോമസ് കോളജിലെ സുവോളജി വിഭാഗം ഗവേഷക വിദ്യാർഥി എ.യു. ഉഷ, അധ്യാപി കയും റിസർച് ഗൈഡുമായ  ഡോ.ജോയ്സ് ജോസ്, ജർമൻ ഗവേഷകനായ ഡോ.തോമസ് സോബ്ഡിക്, മാള കാർമൽ കോ ളജിലെ അധ്യാപകൻ ഡോ.ടി .ജെ. റോബി എന്നിവരടങ്ങുന്ന സംഘമാണു ശലഭത്തെ കണ്ട ത്തിയത്. സൂടാക്സ് എന്ന രാ ജ്യാന്തര ജേണലിൽ കണ്ടെത്തലു കൾ വിശദമായി പ്രസിദ്ധീകരിച്ചി ട്ടുണ്ട്.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....