ഇന്ത്യയുടെ അഭിമാനം, തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആന്‍സി സോജന് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ


വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. നാട്ടിക സ്വദേശിയും സെന്റ് തോമസ് കോളേജിലെ ബി എ ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി വിദ്യാർത്ഥിയുമാണ് ആൻസി സോജൻ

ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പിൽ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം.. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റർ ദൂരം ചാടിയാണ് താരം മെഡൽ കരസ്ഥമാക്കിയത്

പുരുഷവിഭാഗം ലോങ്  ജമ്പ് ജേതാവ് എം.. ശ്രീശങ്കറിന്റെ പിതാവും കോച്ചുമായ എം മുരളി സെന്റ് തോമസ് കോളേജിലെ പൂർവവിദ്യാർത്ഥിയാണ്.



www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....