തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് "രുധിര സേന" യുടെ ആദിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ്എ ഞ്ചിനീയറിംങ്ങിലേയും, മെറ്റ്സ് പോളിടെക്നിക്കിലേയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും തൃശൂർ ജില്ല ആശുപത്രി ബ്ലഡ്‌ ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. കെ.എൻ. രമേഷ് (എഞ്ചിനിയറിങ്ങ് കോളേജ് ), പൌലോസ് വി.സി. (പോളിടെക്നിക്ക് ), തൃശൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി നായർ വി.ജെ., ബ്ലഡ് ബാങ്ക് കൌൺസിലർ സോമി പി.ഡി.. എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ രക്തം ദാനം ചെയ്തു കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.

എപിജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ"രുധിരസേന" പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മെറ്റ്സ് സ്കൂൾഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്എന്നീ കോളജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുകയും 60 യൂണിറ്റോളം രക്തം ദാനമായി ലഭിക്കുകയും ചെയ്തു.

രക്തദാനം ചെയ്ത വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി, സി ഇ ഓ ഡോ. വർഗ്ഗീസ് ജോർജ്ജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....