സ്തനാർബുദം വരുന്നത് തടയുവാനും മുൻകൂട്ടി അറിയുന്നതിനും രാജ്യമൊട്ടുക്ക് പിങ്ക് ഒക്ടോബറായി ആചരിക്കുന്നു. അതിനോടാനുബന്ധിച്ച് ഒക്ടോബർ മുപ്പതു വരെ പ്രതിരോധവും ചികിത്സയും എന്നിവ സംബന്ധിച്ച് അവബോധം ഉണ്ടാക്കുവാനായി പാലക്കാട് തങ്കം ആശുപത്രി പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലായി സൗജന്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് കൊടുവായൂർ Marian Arts and Science Collège ഇൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മരിയൻ കോളേജ് അധ്യാപിക ശ്രീമതി സിനി സ്വാഗതം പറഞ്ഞു. തങ്കം ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ പൊൻരാജ് ക്ലാസ് എടുത്തു. ആശുപത്രി മെഡിക്കൽ ഡയറക്ടർ റിട്ടയേഡ് മേജർ ജനറൽ ഡോക്ടർ പി സുഭാഷ്, തങ്കം ആശുപത്രിയിലെ ജനറൽ മാനേജർ റിട്ടേർഡ് ഡിവൈഎസ്പി മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....