മാള കോ ട്ടക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ ഹിന്ദി പക്ഷാചാരണത്തോടാനുബന്ധിച്ചു പൗരസ്ത്യ ഭാഷാ സാഹിത്യ വേദിയുടെയും ലിറ്റററി ക്ലബ്ബിന്റെയും ഉദ്ഘാടനം സംഗീതജ്ഞൻ അന്നമനട ബാബുരാജ് മാസ്റ്റർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോളി കെ. വി. അധ്യക്ഷനായിരുന്നു. കുമാരി നിവേദ്യ ഗിരീഷ് ഹിന്ദി പ്രഭാഷണവും സൂര്യ കൃഷ്ണ, അലീന എന്നിവർ കവിതാ ലാപനവും നടത്തി. അസ്സി. പ്രൊഫസർമാരായ എ. ആർ. ചന്ദ്രബോസ് സ്വാഗതവും മഞ്ജു വിനോദ് നന്ദിയും പറഞ്ഞു. ഹിന്ദി പക്ഷാചരണത്തിന്റ ഭാഗമായി പോസ്റ്റർ രചന മത്സരം, ഹിന്ദി പുസ്തക പ്രദർശനം, ഒരു ദിവസം ഒരു ഹിന്ദി വാക്ക് തുടങ്ങിയ ഹിന്ദി പ്രചരണ പരിപാടികളും നടത്തി. 'ഏക് ദിൻ ഏക് ഹിന്ദി ശബ്ദ് " ഇതിന്റെ ഉൽഘടനം പ്രിൻസിപ്പൽ ഡോ. കെ. വി പോളി നിർവഹിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....