ജില്ലാ തല ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു @ St.Thomas College (Autonomous), Thrissur


തൃശൂർ:എക്സൈസ് വിമുക്തി മിഷൻ, തദ്ദേശ സ്വയം ഭരണവകുപ്പ് , പൊതു വിദ്യാഭ്യാസ വകുപ്പ്,കോളേജിയേറ്റ് എഡ്യൂക്കേഷൻ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സംവാദ സദസ്സിന്റെ ഉത്‌ഘാടനം നടന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.

ഡിവിഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷയായി.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി  മാനേജരുമായ പി.കെ സതീഷ് പദ്ധതി വിശദീകരണം നടത്തി.തൃശൂർ ഗവ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സെബിന്ദ് കുമാർ മോഡറേറ്റർ ആയി.സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഫാദർ മാർട്ടിൻ കെ.എ , കേരള മദ്യ നിരോധന സമിതി മുൻ ജനറൽ സെക്രെട്ടറി ഇ.എ ജോസഫ്,കോളേജ് പി.ടി.എ പ്രസിഡന്റ് അഡ്വ.ടോജോ ,എൻ.എസ്.എസ് കോഓർഡിനേറ്റർ ഡോ. ജോബി പോൾ,എൻ.സി.സി കോഓർഡിനേറ്റർ ഡോ.സാബു തുടങ്ങിയവരും എൻ.എസ്.എസ് ,എൻ.സി.സി അംഗങ്ങളും സംവാദത്തിൽ പങ്കെടുത്തു. മദ്യ നിരോധനവും മദ്യ വർജ്ജനവും, ചെറിയ രീതിയിലുള്ള ലഹരി ഉപയോഗവും  അടിമത്തവും, ലഹരി - പ്രതിരോധം, ചികിത്സ, റീഹാബിലിറ്റേഷൻ, ലഹരി - നിയമങ്ങളും, ശിക്ഷകളും എന്നിവ സംവാദ വിഷയമായി  കോളേജ് NSS NCC  അംഗങ്ങൾ നേതൃത്വo നൽകി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....