കാർണിവലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 17 ന് രാവിലെ 12:00 ന് ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടർ കെ ജി അനില്‍കുമാർ നിർവ്വഹിച്ചു @ St. Joseph's College (Autonomous) Irinjalakuda

സെൻ്റ് ജോസഫ്‌സ് കോളേജിൻ്റെ   വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള  ജൂബിലി കാർണിവലിന്‍റെ  ഔദ്യോഗിക ഉദ്ഘാടനം നവംബർ 17 ന്  രാവിലെ 12:00 ന്  ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടർ കെ ജി അനില്‍കുമാർ നിർവ്വഹിച്ചു. 

ജൂബിലി കാർണിവലിനോടനുബന്ധിച്ച് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ  രണ്ടുദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷനും ഇന്ന് ആരംഭിച്ചു. രാവിലെ 9.30 ന് മലയാള സിനിമാ സംവിധായകനും നടനുമായ ശ്രീ വിനീത് കുമാർ ഡാന്‍സ്ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു. വിവിധ കലാലയങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും ഉള്ള വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ ഇതിനെ മികവുറ്റതാക്കി. സ്കൂൾതലത്തിലും കോളേജ് തലത്തിലും സമ്മാനാർഹരായവർക്ക് ക്യാഷ് പ്രൈസ് നൽകി അവരെ അനുമോദിച്ചു. 

അതോടൊപ്പം ഐഡിയതോൺ ഇന്നിന്റെ ഒരു വിശേഷ സംരംഭം ആയിരുന്നു. നൂതന ആശയങ്ങളുമായി വന്ന വിദ്യാർത്ഥികൾ തങ്ങളുടെ ചിന്തകൾ ഈ വേദിയിൽ പങ്കുവെച്ചു.  ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് പ്രൈസ് നൽകി അവരെ അനുമോദിക്കുകയും ചെയ്തു. മാത് സ് ക്വിസ്യും ഹയർസെക്കൻഡറി തലത്തിലെ വിദ്യാർത്ഥികൾക്ക് നടത്തി സമ്മാനാർഹരായവർക്ക് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....