സെൻറ് ജോസഫ്സ് കോളേജിന്റെ വജ്ര ജുബിലിയുടെ ഭാഗമായി വിവിധ പഠന വകുപ്പുകൾ നവംബർ 17,18 തിയതികളിൽ ആകർഷകമായ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ , എക്സിബിഷനുകൾ, ഗെയിംസുകൾ എന്നിവ നടക്കുന്ന ഈ രണ്ട് ദിവസവും 'ഓപ്പൺ ഡേ'ആക്കി കോളേജ് പുറത്തു നിന്നുള്ളവർക്ക് തുറന്നുകൊടുക്കും . നവംബർ 17 ന് ഐഡിയതോൺ, ഡാൻസ് ഫെസ്റ്റ് എന്നിവ കോളേജ് ക്യാമ്പസിൽ വിവിധ വേദികളിലായി നടക്കും. യു എൻ. ന്റെ ആഗോള ലക്ഷ്യങ്ങൾ ഉൾകൊണ്ട് വിദ്യാർത്ഥികളിൽ ആശയ രൂപീകരണത്തിനും ആവിഷ്‌കരണത്തിനുമുള്ള വേദിയായി "ഐഡിയതോൺ '' മാറും . മികച്ച ആശയങ്ങൾ നൽകുന്ന മൂന്ന് ടീമുകൾക്ക് 25000,15000,10000 എന്നിങ്ങനെയാണ് ക്യാഷ് അവാർഡുകൾ ലഭിക്കുക. കൂടാതെ അന്നെ ദിവസം അന്തർ വിദ്യാലയ, അന്തർ കലാലയ നൃത്ത മത്സരം - 'ഗ്രുവ് ഗാല' നടക്കും . ചലച്ചിത്ര സംവിധായകനും അഭിനേതാവും നർത്തകനുമായ ശ്രീ വിനീത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ് . ഡാൻസ് പെർഫോമൻസിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ലഭിക്കും . നവംബർ 18 ന് നടക്കുന്ന പരിപാടികൾ
ഭരണഘടന ക്വിസ്, കോം ഫീയസ്റ്റ, മാത്‍സ് എക്സിബിഷൻ എന്നിവയാണ്. ഹിസ്റ്ററി വിഭാഗം നടത്തുന്ന ഭരണഘടന ക്വിസിൽ വിജയിക്കുന്നവർക്ക് 5000, 3000, 2000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും. കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കോം ഫീയസ്റ്റ'യിൽ വിവിധ മത്സരങ്ങളും വിജയികൾക്ക് ആകഘർഷകമായ സമ്മാനങ്ങളും ഉണ്ടാകും. ഇവയ്ക്കു പുറമെ മാത്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാത്‍സ് എക്സിബിഷൻ നടത്തുന്നു. പുറമേ നിന്ന് വരുന്നവർക്കും മാക്സ് എക്സിബിഷനിൽ വിധികർത്താക്കൾ ആകാൻ അവസരമുണ്ടായിരിക്കും. 10000, 7000, 5000 എന്നിങ്ങനെയാണ് വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുക .
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....