അഷ്ടമിച്ചിറ, വിജയഗിരി പബ്ലിക് സ്കൂളിന്റെ എക്സിബിഷൻ " വി.പി. എസ്. സമഗ്ര 2K23" ക്ക് മാറ്റുകൂട്ടി മാള മെറ്റ്സ് കോളേജ്


തൃശ്ശൂർ അഷ്ടമിച്ചിറ വിജയി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച "വി.പി.എസ്. സമഗ്ര 2K23" എക്സിബിഷനിൽ ആകർഷകമായ എൻജിനീയറിങ്ങ് ടെക്നോളജി ഉപയോഗിച്ചുള്ള വസ്തുക്കൾ പ്രദർശിപ്പിച്ച് കാണികളുടെ കയ്യടി വാങ്ങി മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഉപയോഗശൂന്യമായ കമ്പ്യൂട്ടർ സാമഗ്രികൾ ഉപയോഗിച്ച് എട്ട് അടി ഉയരത്തിൽ ഉണ്ടാക്കിയ "ഇ-വേസ്റ്റ് മാൻ" എല്ലാവരിലും കൗതുകം സൃഷ്ടിച്ചു. ആർക്കിടെക്ചറൽ വിദ്യാർത്ഥികൾ നിർമ്മിച്ച മെറ്റ്സ് കോളേജ് ക്യാമ്പസിന്റെ മിനിയേച്ചർ മോഡൽ വിദ്യാർത്ഥികളെ മാത്രമല്ല മുതിർന്നേവരെയും ആകർഷിച്ചു. വിദ്യാർത്ഥികൾ തന്നെ ഉണ്ടാക്കിയ എ.ടി.എം. ന്റെ പ്രവർത്തനം കൗതുകകരമായിരുന്നു.

ഒരു ദിവസത്തെ കലാ സാംസ്കാരിക സാങ്കേതിക എക്സിബിഷൻ "വി. പി. എസ്. സമഗ്ര 2K23" നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രനാണ്. ഇത്തരം എക്സിബിഷനുകൾ സ്കൂളുകളിലെ ക്ലാസ് റൂമുകളും ടെക്സ്റ്റ് ബുക്കുകളും ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിനേക്കാൾ മെച്ചപ്പെട്ട സമഗ്ര വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾ അവരുടെ അറിവുകളും അനുഭവങ്ങളും സർഗാത്മകതയും വളർത്തുവാൻ ഇത്തരം എക്സിബിഷനുകൾ വളരെയധികം ഉപകാരപ്പെടും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സ്കൂൾ വിദ്യാർഥിനികളുടെ ജുഗൽബന്ധി യോടു കൂടിയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് വിജയഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ എൻ. എം. ജോർജ് ആണ്. ക്യാമ്പസ് കോർഡിനേറ്റർ ഡീക്കൻ ഫാദർ അനീഷ് മാത്യു ആശംസകൾ നേർന്നു. സ്കൂൾ വൈസ് ക്യാപ്റ്റൻ കുമാരി. അപർണ ആർ മേനോൻ സ്വാഗതവും ക്യാപ്റ്റൻ മാസ്റ്റർ. നെവിൻ ഷാബു നന്ദിയും പ്രകാശിപ്പിച്ചു. സ്കൂളിലെ വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ 30 ഓളം സ്റ്റാളുകളും വിദ്യാർത്ഥികളുടെ തന്നെ നേതൃത്വത്തിൽ ഫുഡ് സ്റ്റാളുകളും ഉണ്ടായിരുന്നു. വെജിറ്റബിൾ കാർവിങ് മത്സരങ്ങളിൽ സമ്മാനാ മോഡലുകളും എക്സിബിഷനിൽ പ്രദർശിപ്പിച്ചു. എക്സിബിഷൻ കാണുവാൻ വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

സ്കൂളിലെ പ്രതിനിധീകരിച്ചുകൊണ്ട് മാതൃഭൂമി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷം രൂപ സമ്മാനം നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യനെയും പത്താം ക്ലാസ് വിദ്യാർത്ഥി അനുരുദ്ധിനെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു. പ്രോഗ്രാം കോഡിനേറ്റർ നിമ്മി ചാക്കപ്പൻ, വൈസ് പ്രിൻസിപ്പാൾ സ്മിതാ വിൽസൺ തുടങ്ങിയവയരാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....