ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ബോട്ടണിവിഭാഗം നടത്തിയപരിശോധനയിലും പഠനത്തിലുമാണ്' തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മൂന്ന് മുത്തശ്ശിപ്ലാവുകളുടെ പ്രായംനിർണ്ണയിച്ചത്.
ക്ഷേത്രത്തിലെ ഏറ്റവുംപൗരാണികമായതു പ്രാധാന്യമുള്ളതുമായ "ദീപ" ചടങ്ങുകൾക്ക് സാക്ഷിയാവുന്ന ഗോപുരത്തിന് വടക്കുഭാഗത്തുള്ള മുത്തശ്ശിപ്ലാവിന് 543 വയസ്സുണ്ടന്നാണ് കണ്ടെത്തൽ.
ഗോശാലയുടെ സമീപംനിൽ ക്കുന്ന പ്ലാവിന് 416വയസ്സും ഗോപുരത്തിന് തെക്ക്ഭാഗത്ത് നില്ക്കുന്ന പ്ലാവിന് 396 വയസ്സുമാണ് നിർണ്ണയിച്ചിട്ടുള്ളത്.
ക്ഷേത്രഉപദേശകസമതിപ്രസിസൻ്റ് ബി.രാധാകൃഷ്ണമേനോൻ കോളേജ്പ്രിൻസിപ്പലിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കോളേജ് ബോട്ടണിവിഭാഗം പ്രഫസർ:സോണിസ്കറിയ, പ്രഫ.ബിജുജോർജ്, പ്രഫ:റ്റോംജോസഫ് എന്നിവരുടെനേതൃത്വത്തിൽ നടത്തിയ പഠനത്തിലൂടെയാണ് വ്യക്ഷങ്ങളുടെ പ്രായം നിർണ്ണയിച്ചത്. പരിസ്ഥിതി ദിനത്തിൽ മുത്തശ്ശിക്ക് വൃക്ഷ പൂജയും ഇവിടെ നടത്തി വരാറുണ്ട്. മുത്തശ്ശി പ്ലാവിൻ തറയിൽ സഹദേവ പീഠവും സ്ഥാപിച്ചിട്ടുണ്ട്.
1.തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ 543 വയസ്സ് തികഞ്ഞ മുത്തശ്ശി പ്ലാവ്.
2. ഗോപുര ത്തിന് തെക്കു വശത്തായി നിൽക്കുന്ന 416വയസ്സ് തികഞ്ഞ പ്ലാവ്.
3. ക്ഷേത്രത്തിലെ ഗോശാലയ്ക്ക് സമീപം 396 വയസ്സ് ആയ പ്ലാവ്.