ജൂബിലി നിറവിൽ കലാ -ശാസ്ത്ര -കായിക പ്രദർശനവുമായി സെൻറ് ജോസഫ്സ്‌ കോളേജ്

ഇരിങ്ങാലക്കുട :സെൻറ്ജോസഫ്സ് കോളേജിന്റെ വജ്രജുബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാ, ശാസ്ത്ര, കായിക പ്രദർശനങ്ങൾ നവംബർ 17,18 തീയതികളിൽ കോളേജ് ക്യാമ്പസിൽ നടക്കും. കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകൾ നേതൃത്വം നൽകുന്ന പ്രദർശനങ്ങൾക്കൊപ്പം മികച്ച സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളും, ഭക്ഷണശാലകളും കാണികൾക്കായി തുറന്നുകൊടുക്കും. പൂർവ വിദ്യാർത്ഥികളുടെ പ്രദർശനമായ 'അലുമിനെ കോർണറിൽ', കരകൗശല വസ്തുക്കളുടെ പ്രദർശനവും, വില്പനയും ഉണ്ടായിരിക്കും. മൈക്രോബയോളജി വിഭാഗത്തിന്റെ കുറ്റകൃത്യങ്ങളുടെ പുനരാവിഷ് ക്കാരമായ ക്രൈം സീൻ, ഭക്ഷണത്തിലെ മായം, കൈകൂലി വാങ്ങൽ മുതലായവ കണ്ടെത്താനുള്ള നൂതന വിദ്യകളുടെ പ്രദർശനം ഉണ്ടായിരിക്കും. 'ഫിസിക്സ്‌ ഓപ്പൺ ഹൗസ്‌ അറ്റ് സെൻറ് ജോസഫ്സ് കോളേജ്' എന്ന ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെ പ്രദർശനത്തിൽ മെക്കാനിക്സ്, ഇലക്ട്രിസിറ്റി, ഒപ്റ്റിക്സ്, ആസ്ട്രോ ഫിസിക്സ്‌ തുടങ്ങിയവ ഉൾകൊള്ളുന്ന പ്രകടനങ്ങളും, പരീക്ഷണങ്ങളും ഉണ്ടായിരിക്കും. കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സിസ്കോം ഉല്പന്നങ്ങളായ സോപ്, ഹാൻഡ്‌വാഷ്, സാനിറ്റയ്സർ തുടങ്ങിയ വിദ്യാർത്ഥി നിർമ്മിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വില്പനയും ഉണ്ടായിരിക്കും.

കോളേജിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും, ചർച്ചകളും നടക്കും. ആഗോളതലത്തിലുള്ള വെല്ലുവിളികൾ, സമൂഹത്തോടുള്ള  പ്രതിബദ്ധത എന്നിവ ഓർമിപ്പിക്കുന്ന രീതിയിലാണ് ചരിത്രവിഭാഗം പ്രദർശന-ചോദ്യാവലി ഒരുക്കിയിരിക്കുന്നത് .

മോളിക്കുലർ ബയോളജി, മൈക്രോബയോളജി എന്നിവയുടെ അത്യാധുനിക ഉപകരണങ്ങളും ടെക്‌നിക്കുകളും അടങ്ങുന്ന പ്രദർശനം ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരിക്കും. മ്യൂസിയം മാതൃകകൾ, സ്റ്റിൽ മോഡലുകൾ, സ്പീഷിസ് അഡാപ്റ്റെഷനുകൾ, രക്തചംക്രമണവ്യവസ്ഥ തുടങ്ങിയവ ഉൾകൊള്ളുന്ന ചിത്രികരണങ്ങൾ സൂവോളജി വിഭാഗത്തിന്റെ പ്രദർശനത്തിൽ ഉണ്ടായിരിക്കും.

സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കോമെട്രിക് ഉപകരണങ്ങളിലൂടെ മനഃശാസ്ത്ര വിശകലനവും, വിഷാദം, മദ്യാസക്തി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളുടെ ബോധവൽക്കരണവും ഉണ്ടായിരിക്കും.

ബയോളജി വിഭാഗത്തിന്റെ പ്രദർശനത്തിൽ അടിസ്ഥാന സെല്ലുലാർ ഘടനകൾ മുതൽ ലൈഫ് സയൻസിന്റെ നൂതനമായ ആശയങ്ങൾ വരെ ഉണ്ടായിരിക്കും.

എൻചാന്റഡ് വിസാഡ്രി: മാജിക്കൽ മൊമന്റ്സ് ഓഫ് ഹാരി പോട്ടർ "എന്ന ഇംഗ്ലീഷ് വിഭാഗത്തിന്റെ എക്സിബിഷനിൽ നോവൽ സീരിസിന്റെ ദൃശ്യവിഷ്ക്കാരം ഉണ്ടായിരിക്കും. ഐടി പ്രോജെക്ടുകൾ, ഡാറ്റാ അനലെറ്റിക്സ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, റോബോട്ടിക്സ് എന്നിവയടങ്ങുന്നതാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ പ്രദർശനം.

ജുബിലീ കാർണിവലിൽ സോഷ്യൽ വർക് വിഭാഗത്തിന്റെയും കൊടുങ്ങ സൈറിൻ സ്പെഷ്യൽ സ്കൂൾ,അന്നമനട ആശാഭവൻ, കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്പ്മെറ്റ്‌ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും തൊഴിലാളികളും നിർമിച്ച കരകൗശല വസ്തുക്കളുടെയും പ്രദർശന-വിൽപ്പന ഉണ്ടായിരിക്കും. ഗൂഗിൾ മാപ്പ്, വാട്ട്‌സ്ആപ്പ് പോലുള്ള നിരവധി ആപ്ലിക്കേഷനുകളുടെ അടിസ്ഥാന ഗണിതശാസ്ത്ര ആശയങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗെയിംസുകൾ ,  ആപ്ലിക്കേഷനുകൾ എന്നിവ ഗണിതശാസ്ത്രത്തിന്റെ പ്രദർശനത്തിലുണ്ട്. ഇ.ഡി ക്ലബ്‌ ഉൽപ്പന്നങ്ങളുടെ വില്പനയും, അർത്ഥശാസ്ത്ര -സാമ്പത്തിക പ്രദർശനവും ഇക്കണോമിക്സ് വിഭാഗത്തിന്റെ എക്‌സിബിഷനിൽ ഉണ്ടായിരിക്കും.

ഡിപ്പാർട്ട്മെന്റ് ഓഫ്  കൊമേഴ്സിന്റെ നേതൃത്വത്തിൽ  ബിസിനസ്‌ മോഡലുകൾ, ബിസിനസ് ലാബ്, വൈ വി കോം ഉൽപ്പന്നങ്ങൾ തുടങ്ങി വാണിജ്യത്തിന്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന  എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ വിഷ്വൽ മർച്ചൻഡൈസിംഗ്, കരിക്കുലർ റെക്കോർഡുകൾ, മികച്ച വിദ്യാർത്ഥി സൃഷ്ടികൾ എന്നിവയുടെ പ്രദർശനം ഉണ്ടാകും.

കാണികൾക്ക് അറിവും, ഉല്ലാസവും നൽകുന്ന വിവിധ ഗെയിംസുകൾ ഓരോ വിഭാഗത്തിന്റെയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....