ഗോവയിൽ വച്ച് നടന്ന 37 മത് ദേശീയ ഗെയിംസിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് 3 പേര്‍ പങ്കെടുത്തത്തില്‍ 3 പേരും മെഡലുകൾ കരസ്ഥമാക്കി മിന്നും പ്രകടനം കാഴ്ചവച്ചു. കേരളം ബാസ്ക്കറ്റ്ബോൾ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയപ്പോള്‍ സെൻറ് ജോസഫ്സ് കോളേജിലെ രണ്ടാം വർഷ എം എ എക്കണോമിക്സ് വിദ്യാർത്ഥിനിയായ ആൻ മരിയ ജോണിയും രണ്ടാം വർഷ ബി എ എക്കണോമിക്സ് വിദ്യാർത്ഥിനിയായ ആഷ്‌ലിൻ ഷിജുവും ടീമിലുണ്ടായിരുന്നു. കൊരട്ടി സ്വദേശിനിയായ ആൻ മരിയ ജോണി നിരവധിതവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ ചന്ധനക്കാംമ്പാറ സ്വദേശിയായ ആഷ്‌ലിൻ ഷിജു ജൂനിയർ ഇന്‍ഡ്യന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്.
മലേഷ്യൻ മാര്‍ഷ്യൽ ആർട്സ് മത്സരമായ പെൻകാക്ക് സിലാത്തിലാണ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയായ ആതിര എം എസ് സിൽവർ മെഡൽ കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശിയായ ആതിര കഴിഞ്ഞതവണ സീനിയർ നാഷണൽ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവായിരുന്നു. 85-100 കിലോഗ്രാം വിഭാഗത്തിലാണ് ആതിര സിൽവർ നേടിയത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....