സെൻറ് ബർക്കുമാൻസ് കോളേജ് ഇനി ഇലക്ട്രോണിക് മാലിന്യ വിമുക്ത ക്യാമ്പസ്

സെൻറ് ബർക്കുമാൻസ് കോളേജ് ഇലക്ട്രോണിക് മാലിന്യ വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. കേരള സർക്കാരിൻറെ മാലിന്യമുക്ത കേരളം പദ്ധതിയോടു ചേർന്ന് എസ്ബി കോളേജ് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ EY കമ്പനിയുടെയും വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെയും സഹകരണത്തോടുകൂടി എസ് ബി കോളേജിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുകയും ശാസ്ത്രീയമായി നിർമാർജനം ചെയ്യുകയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ചങ്ങനാശ്ശേരിയുടെ എംഎൽഎ അഡ്വക്കേറ്റ് ജോബ് മൈക്കിൾ കോളേജ് ഇലക്ട്രോണിക് മാലിന്യ വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപനം നടത്തുകയും സർട്ടിഫിക്കറ്റ് കോളേജ് അധികാരികൾക്ക് കൈമാറുകയും ചെയ്തു. കോളേജ് മാനേജർ റവ. ഡോ. ജെയിംസ് പാലക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പി കുര്യൻ, ഭൂമിത്രസേന കോഡിനേറ്റർ പ്രൊ. ജെബിൻ ജോസഫ്; എന്നിവർ പ്രസംഗിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....