പഴശ്ശി എക്സല്ലൻസ് അവാർഡുകൾ വിതരണം ചെയ്തു.

എല്ലാ വർഷവും ഉന്നത വിജയികൾക്ക് നൽകി വരുന്ന, പുൽപ്പള്ളി പഴശ്ശിരാജ കോളേജിന്റെ പേരിലുള്ള പഴശ്ശി എക്‌സൈല്ലൻസ് അവാർഡ്  വിതരണം ചെയ്തു. ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഉന്നത വിജയികൾക്കും യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കും നൽകി വരുന്ന അവാർഡാണ് പഴശ്ശി എക്‌സൈലൻസ് അവാർഡ്.പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.     

എം ടി ടി എം,  എം എസ് സി  ബയോ കെമിസ്ട്രി എന്നീ വിഷയങ്ങളിലെ യൂണിവേഴ്സിറ്റി റാങ്ക്  ജേതാക്കളെയും മറ്റു ഡിപ്പാർട്മെന്റ്കളിലെ  ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിപാടിയിൽ അനുമോദിച്ചു.

ബത്തേരി രൂപത അധ്യക്ഷൻ അഭി. ജോസഫ് മാർ തോമസ്  അധ്യക്ഷൻ ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ, കോളേജ് സി ഈ ഒ ഫാ. വർഗീസ് കൊല്ലംമാവുടി, ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത് ,സ്വാശ്രയ വിഭാഗം ഡയറക്ടർ പ്രൊഫ. താര ഫിലിപ്പ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജോഷി മാത്യു, ടൂറിസം പി ജി വിഭാഗം കോർഡിനേറ്റർ ഷൈജു പി വി,സ്റ്റാഫ്‌ സെക്രട്ടറി സ്മിത ചാക്കോ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....