സെൻറ് തോമസ് കോളേജിൽ, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ , 4 വർഷ ബിരുദ സെമിനാർ സംഘടിപ്പിച്ചു

 

നാല് വർഷ ബിരുദം നടപ്പിലാക്കുന്നതിൻറെ ഭാഗമായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ , തൃശൂർ ജില്ലയിലെ കോളേജ് പ്രിൻസിപ്പൾമാർക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച സെമിനാർ , നവംബർ 8 ആം തിയതി തൃശൂർ സെൻറ് തോമസ് കോളേജിലെ കവിപ്രതിബാ ഹാളിൽ വെച്ച് കേരളം സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ,വൈസ് ചെയര്മാൻ പ്രൊഫ്.രാജൻ ഗുരുക്കൾ ഉൽഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ, മെമ്പർ സെക്രട്ടറി ഡോ . രാജൻ വറുഗീസ് അധ്യക്ക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ റെവ.ഡോ മാർട്ടിൻ കെ എ , വൈസ് പ്രിൻസിപ്പൽ റെവ.ഡോ . അനിൽ ജോർജ് കെ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ റിസർച്ച് ഓഫീസർസ് ആയ ഡോ. ഷെഫീഖ് വി., ഡോ. സുധീന്ദ്രൻ കെ., ഡോ ഉത്തര സോമൻ, ഡോ. ടിൻചു പി ജെയിംസ് , ഡോ . മനുലാൽ പി.റാം എന്നിവർ 4 വർഷ ബിരുദo നടപ്പിലാക്കുന്നതിൽ സഹായകരമായ വിവിധ ടെക്നിക്കൽ സെഷൻസ് അവതരിപ്പിച്ചു. തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 160 ഓളം അദ്ധ്യാപകർ ഈ സെമിനാറിൽ പങ്കെടുത്തു