ഡയമണ്ട് ജൂബിലി വർഷത്തിൽ രൂപീകരിച്ച കോളേജ് മ്യൂസിക് ക്ലബ് രാഗയുടെ ഉദ്ഘാടനം മഴവിൽ മനോരമ Super4 റിയാലിറ്റി ഷോ ജേതാവും, ഗായകൻ, മ്യൂസിക് കമ്പോസർ, പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തനുമായ ശ്രീഹരി രവീന്ദ്രൻ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷയായിരുന്ന ചടങ്ങിൽ മ്യൂസിക് ക്ലബ് അധ്യാപകകോർഡിനേറ്റർ ശ്രീമതി ഗീത ജേക്കബ് സ്വാഗതവും സ്റ്റുഡൻറ് കോർഡിനേറ്റർ ഗ്ലാഡിസ് വീനസ് നന്ദിയും പറഞ്ഞു.
സ്വരലയം എന്ന പേരിൽ ശ്രീഹരി അവതരിപ്പിച്ച ഹൃദ്യമായ സംഗീത വിരുന്നിനൊപ്പം സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർഥിനികളുടെ സംഗീത പരിപാടിയും ശ്രദ്ധേയമായി.
വിദ്യാർഥിനികളുടെ സംഗീതാഭിരുചിയുടെ വളർച്ചയും മാനസിക രൂപീകരണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കോളേജ് മ്യൂസിക് ക്ലബ് വിഭാവനം ചെയ്യുന്നത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....