സ്വരാജ് റൗണ്ടിൽ വെച്ച് മിനി മാരതൺ സംഘടിപ്പിച്ചു By NCC, St. Thomas College (Autonomous) Thrissur

സെന്റ്. തോമസ് കോളേജ് (ഓട്ടോണോമാസ്), തൃശ്ശൂർ, ഫസ്റ്റ് കമ്പനിയുടെ നേതൃത്വത്തിൽ 'ലഹരിയുടെ ദുരുപയോഗം എന്ന ആശയത്തോട് അനുബന്ധിച്ച് 29-11-2023 ബുധനാഴ്ച രാവിലെ 7:30 മുതൽ 8 മണി വരെ സ്വരാജ് റൗണ്ടിൽ വെച്ച് മിനി മാരതൺ സംഘടിപ്പിച്ചു . 60 - ഓളം കേഡറ്റുകൾ ലഹരിവിമുക്ത നാട് എന്ന ആശയം ഉയർത്തി കൊണ്ടുള്ള പ്ലക്കാർഡുകൾ ഏന്തി മാരത്തണിൽ പങ്കെടുത്തു.
മാനസികസമ്മര്‍ദം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ യുവാക്കളിൽ ചിലർ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് നാടിന് വലിയ വിപത്താണ്. ഇതിനു പകരമായി സ്ഥിരമായി വ്യായാമങ്ങളിലും മറ്റു സാമൂഹികപ്രതിബദ്ധതയുള്ള പ്രവർത്തികളിലും ഏർപ്പെടുന്നത് മനസ്സിന്റെ ഉന്മേഷത്തെ നിലനിർത്തുവാൻ സഹായിക്കും എന്ന സന്ദേശം കേഡറ്റുകൾ  ഈ മാരത്തണിലൂടെ പ്രചരിപ്പിച്ചു. സെന്റ് തോമസ് കോളേജ് എക്സികൂട്ടിവ് മേനേജർ ഫാ ബിജു പാണേങ്ങാടൻ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തണിന് ക്യാപ്റ്റൻ ഡോ. സാബു എ എസ് , ഹവിൽദാർ ശിവപ്രസാദ്, സി എസ് യു ഓ വിഷ്ണു എം എസ്, സി യു ഓ ശ്രീദേവി ദാസ് , സി എസ് എം വന്ദന വാരിയർ , സി ക്യു എം എസ് ഗൗതമ്കൃഷ്ണ എന്നിവർ നേതൃത്വം കൊടുത്തു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....