"സ്വാദ്"- പൊതിച്ചോറ് വിതരണം by NSS, St. Thomas College (Autonomous) Thrissur

സെൻറ് തോമസ് കോളേജ്, എൻഎസ്എസ് യൂണിറ്റ് 42,144 എന്നിവയുടെ ആഭിമുഖ്യത്തിൽ "സ്വാദ്"- പൊതിച്ചോറ് വിതരണം 17-11- 2023, വെള്ളിയാഴ്ച നടത്തപ്പെട്ടു.എല്ലാ ആഴ്ചയിലും എൻഎസ്എസിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തിപ്പോരുന്നു. തൃശ്ശൂർ നഗരത്തിലെ പ്രധാന ഇടങ്ങളായ ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, തേക്കിൻകാർഡ് മൈതാനം എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതിച്ചോറ് വിതരണം നടത്തുന്നത്. പത്തുപേരടങ്ങുന്ന ഒരു ഗ്രൂപ്പ് വോളണ്ടിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും അനധ്യാപകരിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ച് നേരിട്ട് വിതരണം ചെയ്യുകയാണ് പതിവ്. എൻഎസ്എസ് പ്രോഗ്രാം ഓഫീസ് ആയ ഡോ. വിമല കെ ജോൺ, ഡോ.ജോബി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മഹത് പദ്ധതി നടപ്പിലാക്കുന്നത്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....