തൃശ്ശൂർ എലിംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പി.ജി ഡിപ്പാർട്ട്മെൻറ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ന്യൂട്രീഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് ഇൻറർവെൻഷൻ പ്രോഗ്രാം 2023-24 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പോഷകാഹാര പ്രദർശനവും മത്സരവും ബോധവൽക്കരണ സെമിനാറും 29/11/23 ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ഡി ഇ എം ഒ എന്നിവയുമായി സഹകരിച്ച് നടത്തപ്പെടുകയുണ്ടായി. പോഷകാഹാര ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ രജീഷ് സി കെ (എച്ച് ഒ ഡി പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്) സ്വാഗതം ആശംസിച്ചു. ബോധവൽക്കരണ ശില്പശാല ഡോ. ഷീജ എൻ എ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഉദ്ഘാടനം ചെയ്തു. ഡോ. സജീവ് കുമാർ പി, ജില്ലാ പ്രോഗ്രാം മാനേജർ
ആരോഗ്യകേരളം വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എ ഡേവിസ് അധ്യക്ഷ പ്രസംഗവും അനിത കെ പി, ഡയറ്റീഷ്യൻ ജി എച്ച് തൃശ്ശൂർ പോഷകാഹാര ബോധവൽക്കരണ ക്ലാസും നയിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ശ്രീമതി സോണിയ ജോണി പി ശ്രീമതി റജീന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബോധവൽക്കരണ ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നുള്ള ന്യൂട്രീഷൻസും ഡയറ്റിഷൻസും പങ്കെടുത്തു. സമീകൃത
പോഷകാഹാരങ്ങൾ അടങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനവും ആരോഗ്യകരമായ നാലുമണി പലഹാരങ്ങളുടെ മത്സരവും കോളേജിൽ സംഘടിപ്പിച്ചു.www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....