Inceptio- കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലേഷൻ കിട്ടിയതിനെ ഉദ്ഘാടനം ചടങ്ങ്

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ  കിട്ടിയതിന്റെ ഉദ്ഘാടന ചടങ്ങ്  നവംബർ 20 തിങ്കളാഴ്ച നടന്നു. രാവിലെ 10 30 ന് തുടങ്ങിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് രൂപത ബിഷപ്പ് ഉദ്ഘാടനം നിർവഹിച്ചു. എംപി രമ്യ ഹരിദാസ് വിശിഷ്ടാതിഥിയായ പരിപാടിയിൽ ഹോളി ഫാമിലി കോൺഗ്രഗേഷൻ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് അധ്യക്ഷയായി,കോളേജ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയ ഡോക്ടർ എം നസീർ അംഗീകാര പ്രഖ്യാപനം നടത്തി. ഡോക്ടർ സിസ്റ്റർ പുഷ്പാ മാനേജർ ആൻഡ് സുപ്പീരിയർ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്ക് സമ്മാനദാനം നടത്തുകയുo മുൻ മേരിയൻ കോളേജ് സ്ഥാപക പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ അരികാട്ടിനെയും ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷൻ ഫോർ വുമൺ പ്രിൻസിപ്പൽ ആയിരുന്ന ഡോക്ടർ സിസ്റ്റർ ശാന്തിയെയും ആദരിച്ചു. ഡോക്ടർ റിച്ചാർഡ് സ്കറിയ സിൻഡിക്കേറ്റ് മെമ്പർ കാലിക്കറ്റ് യൂണിവേഴ്സിറ്റി,ഡോക്ടർ സിസ്റ്റർ അനിത ചിറമേൽ  പ്രിൻസിപ്പൽ ഹോളി ഫാമിലി  കോളേജ് ഓഫ് എജുക്കേഷൻ ഫോർ വിമൺ, സുരേഷ് പിടിഎ പ്രസിഡണ്ട്, സുജാത കെ എം പി ടി എ പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ ജോസഫീൻ വൈസ് പ്രിൻസിപ്പൽ നന്ദി അറിയിച്ചു. ഔദ്യോഗിക പരിപാടിക്ക് ശേഷം വർണ്ണശബളമായ കലാപരിപാടികളും നടന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....