കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2023 ) പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും, മാതാപിതാക്കളും ഉൾപ്പെടെ 600 ഓളം പേരാണ് കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബിരുദ ദാന ചടങ്ങിൽ സമ്മേളിച്ചത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. മാർ അത്തനേഷ്യസ് കലാലയത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ സൂക്ഷിക്കാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആഹ്വാനം ചെയ്തു. അറിവ് സമഗ്ര ജീവിതവീക്ഷണത്തോടെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഡോ. പി.ജി ശങ്കരൻ വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു.
ബിരുദ ചടങ്ങിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ബിനോ സെബാസ്റ്റ്യൻ വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ.എബി പി. വർഗീസ്, ഡീൻ ഓഫ് സ്‌റ്റുഡന്റ് അഫയേഴ്സ് ഡോ.ആശാ മത്തായി, കോളേജ് യൂണിയൻ ചെയർമാൻ ആനന്ദ് സജി, സാന്ദ്ര സണ്ണി (കെമിസ്ട്രി വിദ്യാർത്ഥി)എന്നിവർ യോഗത്തിൽ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....