തൊഴിലിടങ്ങളും മാധ്യമ പഠനമുറികളും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന്റെ ഭാഗമായി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ത്രിദിന സെമിനാര്‍ സമാപിച്ചു. ദൃശ്യമാധ്യരംഗത്തും അച്ചടി മാധ്യമരംഗത്തും നവമാധ്യമ രംഗത്തും ജോലി ചെയ്യുന്ന പ്രമുഖര്‍ ക്ലാസുകളും ചര്‍ച്ചകളും നയിച്ചു. ദൃശ്യമാധ്യമരംഗത്ത്, പ്രത്യേകിച്ച് കുറ്റാന്വേഷണ റിപ്പാര്‍ട്ടിംഗിലെ സാധ്യതകളും പ്രതിസന്ധികളുമായിരുന്നു ഒന്നാം ദിവസത്തിലെ ചര്‍ച്ചാവിഷയം.
24 വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ സുഹൈല്‍ മുഹമ്മദ് ചര്‍ച്ചകള്‍ നയിച്ചു. രണ്ടാം ദിനം, നവമാധ്യമമേഖലയില്‍ എഴുത്തുകാര്‍ക്കുള്ള സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തത് പ്രമുഖ ഡിജിറ്റല്‍ എഴുത്തുകാരിയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹാംഗോവറിലെ കണ്ടന്റ് മാര്‍ക്കറ്റിംഗ് മേധാവിയുമായ ജോയ്‌സ് വര്‍ഗ്ഗീസായിരുന്നു. സമാപനദിനമായ വ്യാഴാഴ്ച അച്ചടിമാധ്യമരംഗത്ത് നവാഗതര്‍ക്കുള്ള പരിശീലനപരിപാടിയാണ് നടത്തിയത്. എഴുത്തുകാരിയും അധ്യാപികയും മാധ്യമപ്രവര്‍ത്തകയുമായ ഫസീല അബ്ദുള്ളയാണ് ക്ലാസുകള്‍ നയിച്ചത്.
മാധ്യമവിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ്, ബിരുദവിഭാഗം കോഓര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍്ഗ്ഗീസ്, അധ്യാപകരായ ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവരും വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രതിനിധികളായ ആതിര രമേഷ്, അപര്‍ണ സതീഷ് എന്നിവരുമാണ് സെമിനാറിന് നേതൃത്വം നല്കിയത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....