മലയാളദിനാഘോഷവും ഭാഷാസെമിനാറും സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാളവിഭാഗം നേതൃത്വം നൽകുന്ന തുടി മലയാളവേദിയുടെ ആഭിമുഖ്യത്തിൽ മലയാളദിനാഘോഷവും ഭാഷാസെമിനാറും സംഘടിപ്പിച്ചു.

കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപകൻ ഡോ.എസ്.ഗിരീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഭാഷയെന്നത് ഒരു നവോത്ഥാനപ്രവർത്തനമാണെന്നും, അതിന് ചരിത്രവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ടെന്ന് അദ്ദേഹം സംസാരിച്ചു. മാത്രമല്ല, ഭാഷാ സ്വത്വവാദം ശരിയായ പ്രവണതയല്ലെന്നും പ്രാദേശികമായ അടരുകളെക്കൂടി ഉൾകൊണ്ട് ഭാഷാബോധം വികസിപ്പിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു.

വകുപ്പദ്ധ്യക്ഷ ഡോ.ജെൻസി കെ. എ. അദ്ധ്യക്ഷത വഹിച്ചു. മലയാളം അദ്ധ്യാപിക വിദ്യ എം. വി സ്വാഗതം നേർന്നു. തുടി മലയാളവേദി സെക്രട്ടറി റിൻഷ നന്ദി രേഖപ്പെടുത്തി.തുടർന്ന് ആശാന്റെ നായികമാരുടെ ദൃശ്യാവിഷ്ക്കാരവും കലാപരിപാടികളും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് മലയാള വിഭാഗവും കോളേജ് യൂണിയനും ചേർന്ന് മലയാളി നിമിഷം എന്ന ടോക്ക് ഷോ സംഘടിപ്പിച്ചു. വിവിധ സ്ക്കൂൾ - കോളേജ് തല വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....