ദേശീയപക്ഷിനിരീക്ഷണദിനം ആചരിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പക്ഷിനിരീക്ഷണ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ബേർഡേർസ് സാൻസ് ബോർഡർസ് (BSB) പ്രസിഡന്റ്‌ ശ്രീ റാഫി കല്ലേറ്റുംകരയുടെ നേതൃത്വത്തിൽ പക്ഷിനിരീക്ഷകരായ മിനി തെറ്റയിൽ, ലാലു പി ജോയ്, ചിഞ്ചു, അരുൺ, നിധീഷ് എന്നിവരും സെന്റ് ജോസഫ്സ് കോളേജ് ഓട്ടോനോമസ് ഇരിഞ്ഞാലക്കുട ജന്തുശാസ്ത്ര വിഭാഗത്തിലെയും ജൈവവൈവിധ്യ ക്ലബ്ബിലെയും അംഗങ്ങളായ വിദ്യാർത്ഥികളും, അദ്ധ്യാപകരായ ഡോ.വിദ്യ, ഡോ.ജിജി, ജിതിൻ, അശ്വനി, അഖില എന്നിവരും അടങ്ങുന്ന 40 അംഗസംഘം കോന്തിപുലം കോൾ നിലങ്ങളിൽ പക്ഷിനിരീക്ഷണവും സർവ്വേയുo നടത്തി.

നവംബർ 11 ശനിയാഴ്ച രാവിലെ ഏഴരക്ക് തുടങ്ങി ഒന്നരമണിക്കൂർ നീണ്ടുനിന്ന സർവേയിൽ ദീർഘദൂര ദേശാടനപക്ഷികളുൾപ്പെടെ 74 ഇനം പക്ഷികളെ കണ്ടെത്താൻ കഴിഞ്ഞു. ചെറിയ സ്ഥലത്തെ അഞ്ചായി തിരിച്ച് ഓരോ കിലോമീറ്റർ ചുറ്റളവിൽ ഇത്രയും പക്ഷികളെ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ്. Stykes's short toad lark, ബ്ലൂ ത്രോട്ട്, സൈബരിയൻ സ്റ്റോൺചാറ്റ്, പെസിഫിക് ഗോൾഡൻ പ്ലോവർ, ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ, ലിറ്റിൽ റിങ്ഡ് പ്ലോവർ, ബൂട്ടഡ് വാർബ്ലർ, പിൻറ്റൈൽ സ്നിപ്പ് എന്നിവയാണ് സർവേയിൽ കണ്ടെത്തിയ പ്രധാന ദീർഘദൂര ദേശാടന പക്ഷികൾ. കാലാവസ്ഥാമാറ്റമുൾപ്പെടെ പക്ഷികൾ നേരിടുന്ന ഭീഷണികൾ പക്ഷിനിരീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ചർച്ചയും നടത്തുകയുണ്ടായി.

ഇപ്പോൾ അസാധാരണമായി നീണ്ടു നിൽക്കുന്ന അതിവർഷം ഈ ഭാഗത്തു കാണുന്ന പക്ഷികളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ജൈവവൈവിധ്യവും അവ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മാത്രമല്ല പ്രദേശത്തെ ജൈവആവാസവ്യവസ്ഥയുടെ ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനും സർവേ സഹായകരമായി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....