ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്ക് വേണ്ടി ഭരണഘടന ക്വിസ് @ St. Joseph’s College (Autonomous) Irinjalakuda on November 18, 2023

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്ക് വേണ്ടി നവംബർ 18 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച് ഭരണഘടന ക്വിസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ അറിയാനും ഗ്രഹിക്കാനും അഖില കേരള അടിസ്ഥാനത്തിലാണ് മത്സരം നടത്തുന്നത്. കോളേജിലെ ഫ്രാൻകോ മെമ്മോറിയൽ ട്രസ്റ്റും ക്വിസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിന്‍റെ ഒന്നും രണ്ടും മൂന്നും സമ്മാനം ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം നൽകുന്നു. 
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9847263693
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....