ഇരിങ്ങാലക്കുട: നവകേരള സദസിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ അസാപ് കേരളയുടെ സഹകരണത്തോടെ സൈബർ ഫോറൻസിക്സ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, U. S ടാക്‌സേഷൻ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി നൈപുണ്യ ശില്പശാല സംഘടിപ്പിക്കുന്നു.
നവംബർ 30 വ്യഴാഴ്ച രാവിലെ 10 മണിക്ക് റിസർച്ച് സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ അസാപ് കേരള ട്രെയിനിംഗ് ഹെഡ്, ശ്രി. സജി .ടി അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ Dr . Sr. ബ്ലെസി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും, ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതി അംഗവുമായ ശ്രിമതി. ലളിത ബാലൻ, മുഖ്യാതിഥിയായിരിക്കും.
Click here for the detailed brochure
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....