കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ വോളീബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ നാല്പത്തി നാലാം തവണയാണ് ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജ് കാലികറ്റ് വോളിബോൾ ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ സെൻ മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ (25-10, 25-12, 25-18) തോൽപ്പിച്ചാണ് സെൻറ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ നൈപുണ്യ കോളേജ് കറുകുറ്റി, എസ്.എന്‍ കോളേജ് ചേളന്നൂരിനെ (25-20, 21-25, 25-23, 29-27) തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെൻറ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ബ്ലസ്സി ട്രോഫികള്‍ സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളേജ് കായിക വകുപ് മേധാവി ഡോ. സ്റ്റാലിൻ റാഫെൽ, കായികവിഭാഗം അധ്യാപിക ശ്രീമതി തുഷാര ഫിലിപ്പ്, ജനറല്‍ കാപ്റ്റന്‍ കുമാരി. സാമിയ എന്നിവര്‍ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....